തിരുവനന്തപുരം: മഞ്ഞിൻ കുളിരുള്ള ബെത്‌ലഹേമിൽ.. എന്നു തുടങ്ങുന്ന ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് കരോൾ ഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ. യൂട്യൂബ് ചാനൽ വഴിയാണ് ഈ വർഷത്തെ ക്രിസ്മസിനോട് അനുബന്ധിച്ച് ഈ വീഡിയോ ഗാനം പുറത്തിറക്കിയത്. പ്രശസ്ത പിന്നണി ഗായകൻ പികെ പ്രദീപ് കുമാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അന്തരിച്ച ജയാ ജസ്റ്റിൻ വരികളെഴുതിയ ഗാനത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് എം.എസ് ജയകുമാർ ആണ്. കരുൺ കുര്യാതി ആണ് സംവിധാനം.

ക്യാമറ -തൃപ്തി തിരുവനന്തപുരം. കീബോർഡ് - ഷാൻ ജോസ്, റിഥം പാഡ് ആൻഡ് തബല - ഷൈൻ ജോസ്, അനിൽ ഗോവിന്ദ് - ഫ്‌ളൂട്ട് എന്നിവയും നിർവ്വഹിച്ചു. റെക്കോർഡ് ആൻഡ് മിക്‌സിങ് - റെജി തോമസ്, സ്റ്റുഡിയോ - റെബൻകി തിരുവനന്തപുരം.

വീഡിയോ കാണാം: