പുഷ്പ 2 വിന്റെ ഗംഭീര വിജയത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിന് ഒരുങ്ങി അല്ലു അര്‍ജുന്‍; സംവിധാനം ആറ്റ്‌ലി; അല്ലുവിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തി ടീം
പുഷ്പ 2 വിന്റെ ഗംഭീര വിജയത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുകയാണ് തെലുങ്ക് താരം അല്ലു അര്‍ജുന്‍. തെരി, മെര്‍സല്‍, ജവാന്‍ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളെ ഞെട്ടിച്ച അറ്റ്‌ലി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. പ്രൊജക്റ്റിന്റെ നിര്‍മാണം സണ്‍ പിക്ചേഴ്സ് ആണ്. പ്രഖ്യാപനത്തിന്റെ ഭാഗമായി രണ്ടു മിനിറ്റുള്ള ഒരു വിഡിയോയും സണ്‍ പിക്ചേഴ്സ് പുറത്തു വിട്ടിട്ടുണ്ട്.
ചിത്രത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ 175 കോടി പ്രതിഫലം വാങ്ങുന്നതായി റിപോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് കൂടാതെ സിനിമയുടെ ലാഭത്തില്‍ നിന്നും 15 ശതമാനവും നിര്‍മാതാക്കള്‍ താരത്തിന് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഷാരൂഖ് ഖാന്‍ നായകനായ ജവാനാണ് അറ്റ്ലിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദീപിക പദുകോണ്‍, വിജയ് സേതുപതി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ആഗോളതലത്തില്‍ 1000 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത്.