റഷ്യയിലും അഭിമാനമായി 'മഞ്ഞുമ്മൽ ബോയ്‌സ്'; കിനോ ബ്രാവോ ചലച്ചിത്ര മേളയിൽ പുരസ്കാരം; പ്രേക്ഷകർ ചിത്രം കണ്ടിറങ്ങിയത് കണ്ണീരോടെ; മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള സിനിമ

Update: 2024-10-06 10:45 GMT

സോചി: റഷ്യയിലെ പ്രശസ്തമായ കിനോബ്രാവോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടി 'മഞ്ഞുമ്മൽ ബോയ്‌സ്'. ചലച്ചിത്ര മേളയില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് മലയാള ചിത്രം നേടിയത്. സുഷിന്‍ ശ്യാമിന് വേണ്ടി പുരസ്കാരം ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം ഏറ്റുവാങ്ങി.

'മഞ്ഞുമ്മൽ ബോയ്‌സ്' ചിത്രത്തിന് മികച്ച പ്രതികരണമാണ് റഷ്യയിലെ കാണികളില്‍ നിന്നും ലഭിച്ചതെന്നും. പല റഷ്യന്‍ കാണികളും കരഞ്ഞെന്നും സ്‌ക്രീനിങ്ങിന് ശേഷം നിരവധി പ്രേക്ഷകരാണ് തന്നെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തതെന്നും സംവിധായകൻ ചിദംബരം പറഞ്ഞു.

എതോപ്പിയ (ഡോക്ക), ദക്ഷിണാഫ്രിക്ക (ഹാൻസ് ക്രോസ് ദ റൂബിക്കോൺ) തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന സിനിമകൾ പ്രദർശനത്തിനുണ്ടായിരുന്നെന്നും. രസകരമായ ഉള്ളടക്കം സൃഷ്ടിക്കുന്ന വിവിധ വ്യവസായങ്ങളിലേക്ക് നമ്മെത്തന്നെ തുറന്നുകാട്ടാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൂടാതെ ഈ വർഷം മത്സര വിഭാഗത്തിൽ മറ്റൊരു ഇന്ത്യൻ ചിത്രവും ഇടം നേടിയിട്ടുമില്ല.

ഇന്ത്യന്‍ സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ഫിലിം ഫെസ്റ്റിവലിന്‍റെ ജൂറിയായിരുന്നു. അതേ സമയം ഇന്ത്യയില്‍ നിന്നും കാനില്‍ അടക്കം അവാര്‍ഡ് നേടിയ പായൽ കപാഡിയയുടെ കാൻ പുരസ്‌കാരം നേടിയ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്', കിനോബ്രാവോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

Tags:    

Similar News