എനിക്ക് ആ കഥാപാത്രം ഭയങ്കര ഇഷ്ടം...; കൂലിയിൽ മമ്മൂട്ടി?; ഒടുവിൽ വലിയൊരു സസ്പെൻസ് പൊളിച്ച് ലോകേഷ് കനകരാജ്; കട്ട വെയ്റ്റിംഗ് എന്ന് ആരാധകർ
ദളപതി ചിത്രം ലിയോക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. സിനിമയിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പേര് 'ദേവ' എന്നാണ്. ഇപ്പോഴിതാ, രജനിയുടെ കഥാപാത്രത്തിന് എങ്ങനെ ദേവ എന്ന പേര് വന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്. ദളപതി സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് തനിക്ക് വലിയ ഇഷ്‍ടമായതിനാലാണ് അങ്ങനെ രജനികാന്തിനും കൂലിയില്‍ പേരിട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ദേവരാജ് എന്ന് രജനികാന്ത് മമ്മൂട്ടിയെ വിളിക്കുന്നത് രസകരമാണ് എന്നും വ്യക്തമാക്കുന്നു ലോകേഷ്.
അതേസമയം, കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ്. ഓഗസ്റ്റ് 14നാണ് ചിത്രത്തിന്റെ റിലീസ്. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു.
ഏറ്റവും ഒടുവിലായി ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. തമിഴ്കത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രത്തിന് സാധിച്ചു. ദളപതി വിജയ്‌യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.