അച്ഛന് വല്ല്യരു പണി വരുന്നുണ്ട്; ഒരു മുട്ടന്‍ പണി; ഫാന്റസി കോമഡി ത്രില്ലറുമായി ബാലു, അനശ്വര, അര്‍ജുന്‍; എന്ന് സ്വന്തം പുണ്യാളന്‍ ട്രെയ്‌ലര്‍ പുറത്ത്

Update: 2024-12-30 09:06 GMT

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത 'എന്ന് സ്വന്തം പുണ്യാളന്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. ദിലീപ്, പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ടോവിനോ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നാണു റിലീസ് ചെയ്യുന്നത്.

Full View

ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു ഫാന്റസി കോമഡി ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതെന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്.

നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ ഗാനങ്ങള്‍, മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സാം സി എസ് ഈണം പകര്‍ന്ന 'കണ്ണാടി പൂവേ' എന്ന ഗാനവും ഗോപി സുന്ദര്‍ ഈണം പകര്‍ന്ന ' പാവന സ്‌നേഹ' എന്ന ഗാനവുമാണ് റിലീസ് ചെയ്തത്. അനശ്വരാ രാജന്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് ടീം ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇവരെ മൂന്ന് പേരെയും കൂടാതെ രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 12 വര്‍ഷമായി നിരവധി പരസ്യങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തനായ മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.

സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ : ജോഷി തോമസ് പള്ളിക്കല്‍, ഛായാഗ്രഹണം : റെണദീവ്, എഡിറ്റര്‍ : സോബിന്‍ സോമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സുരേഷ് മിത്രാകരി, പ്രൊഡക്ഷന്‍ അസ്സോസിയേറ്റ് : ജുബിന്‍ അലക്സാണ്ടര്‍, സെബിന്‍ ജരകാടന്‍, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ : അപ്പു മാരായി, സൗണ്ട് ഡിസൈന്‍ : അരുണ്‍ എസ് മണി.

Tags:    

Similar News