പാൻ-ഇന്ത്യൻ സൂപ്പർഹീറോയാകാൻ രാഘവ ലോറൻസ്; ജന്മദിനത്തിൽ താരത്തിന്റെ 25-ാമത് ചിത്രത്തിൻ്റെ പ്രഖ്യാപനമെത്തി; 'കാലഭൈരവ' ഈ വർഷം ചിത്രീകരണം ആരംഭിക്കും
രാഘവ ലോറൻസിൻ്റെ 25-ാമത് ചിത്രത്തിൻ്റെ പ്രഖ്യാപനുമായി നിർമ്മാതാക്കൾ. രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമായ 'കാലഭൈരവ'യുടെ പ്രഖ്യാപനം നടൻ്റെ ജന്മദിന ദിവസമാണ് പുറത്ത് വന്നത്. രാക്ഷസുഡു, ഖിലാഡി എന്നീ ചിത്രങ്ങൾക്ക് ശേഷം രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഒരു പാൻ-ഇന്ത്യൻ സൂപ്പർഹീറോ ആയിട്ടാണ് രാഘവ ലോറൻസിനെ അവതരിപ്പിക്കുക.
എ സ്റ്റുഡിയോസ് എൽഎൽപിയുടെ ബാനറിൽ കോനേരു സത്യനാരതനയും നീലാദ്രി പ്രൊഡക്ഷൻസും, ഹവ്വിഷ് പ്രൊഡക്ഷൻസും ചേർന്നാണ് 'കാലഭൈരവ' നിർമ്മിക്കുന്നത്. രാക്ഷസുഡു, ഖിലാഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് നിർമ്മാതാവ് രമേഷ് വർമ്മയുമായി കൈകോർക്കുന്നത്.
കാലഭൈരവയുടെ ഷൂട്ടിംഗ് 2024 നവംബറിൽ ആരംഭിക്കും. 2025ൽ ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്. ചിത്രം തമിഴിലും തെലുങ്കിലുമായി ഒരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
ഈ ചിത്രത്തിന് പുറമെ, വലിയ പ്രോജറ്റുകളാണ് രാഘവ ലോറൻസിന് വരാനിരിക്കുന്നത്. വെട്രിമാരൻരചനയിൽ, ഫൈവ് സ്റ്റാർ ക്രിയേഷൻസ് എൽഎൽപി ബാനറിൽ എസ് കതിരേശൻ നിർമ്മിച്ച് ആർ എസ് ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത 'അധികാരം' വലിയ പ്രതീക്ഷകളോടെയാണ് എത്തുന്നത്. കൂടാതെ ലോകേഷ് കനകരാജ് നിർമ്മിച്ച ഭാഗ്യരാജ് കണ്ണൻ ഒരുക്കുന്ന 'ബെൻസ്' എന്ന ചിത്രവും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്.