പോപ്പ് രാജാവിന്റെ വരവിനായുള്ള കാത്തിരിപ്പിന് അവസാനം; റിലീസിനൊരുങ്ങി മൈക്കൽ ജാക്സന്‍ ബയോപിക് ചിത്രം; ശ്രദ്ധനേടി 'മൈക്കിലി'ന്റെ ആദ്യ ടീസർ

Update: 2025-11-07 12:20 GMT

ലോസ് ഏഞ്ചൽസ്: പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി അന്റോയിൻ ഫുക്വ സംവിധാനം ചെയ്യുന്ന ബയോപിക് ചിത്രമായ 'മൈക്കിലി'ന്റെ ആദ്യ ടീസർ പുറത്തിറങ്ങി. മൈക്കിൾ ജാക്സന്റെ അനന്തരവനായ ജാഫർ ജാക്സനാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആദ്യ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഏകദേശം 155 മില്യൺ ഡോളർ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുക. കോൾമാൻ ഡൊമിംഗോയും നിയ ലോങ്ങുമാണ് ചിത്രത്തിൽ മൈക്കൽ ജാക്സന്റെ മാതാപിതാക്കളായി വേഷമിടുന്നത്. 1980-കളിലെ അദ്ദേഹത്തിൻ്റെ വിഖ്യാതമായ മൂൺവാക്ക് നൃത്തവും 'ത്രില്ലർ' മ്യൂസിക് വീഡിയോയിലെ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Full View

'മൈക്കൽ' 2026 ഏപ്രിൽ 24-ന് തിയേറ്ററുകളിൽ എത്തും. മൈക്കൽ ജാക്സൻ്റെ ജീവിതത്തെ വേട്ടയാടിയ വിവാദങ്ങളെക്കുറിച്ചോ നിയമപരമായ പ്രശ്നങ്ങളെക്കുറിച്ചോ ടീസറിൽ സൂചനകളില്ല. 2009-ൽ 50-ാം വയസ്സിൽ അന്തരിച്ച മൈക്കൽ ജാക്സൻ, അദ്ദേഹത്തിനെതിരെയുണ്ടായ ലൈംഗികാരോപണങ്ങളെത്തുടർന്നുണ്ടായ നിയമ നടപടികളാൽ ഏറെ വലഞ്ഞിരുന്നു. 2006-ൽ കാലിഫോർണിയയിൽ നടന്ന വിചാരണയിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. 

Tags:    

Similar News