ബേസില്‍ ജോസഫ്- ജ്യോതിഷ് ശങ്കര്‍ ചിത്രം 'പൊന്‍മാന്‍' ഫെബ്രുവരിയിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

'പൊന്‍മാന്‍' ഫെബ്രുവരിയിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

Update: 2024-11-30 15:10 GMT

മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം വിജയ ശതമാനമുള്ള നായക താരങ്ങളിലൊരാളാണ് ബേസില്‍ ജോസഫ്. സൂക്ഷ്മദര്‍ശിനിയാണ് ബേസില്‍ നായകനായെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ഇപ്പോഴിതാ ബേസിലിന്റെ അടുത്ത ചിത്രവും റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'പൊന്‍മാന്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 6 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന പൊന്‍മാന്‍ ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി ആര്‍ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊന്‍മാന്‍ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ലിജോമോള്‍ ജോസ് ആണ് ചിത്രത്തിലെ നായിക. സജിന്‍ ഗോപു, ആനന്ദ് മന്മഥന്‍, ദീപക് പറമ്പൊള്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായിയെത്തുന്നു.

ഛായാഗ്രഹണം- സാനു ജോണ്‍ വര്‍ഗീസ്, സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- നിധിന്‍ രാജ് ആരോള്‍, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത്ത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, കലാസംവിധായകന്‍- കൃപേഷ് അയപ്പന്‍കുട്ടി, വസ്ത്രാലങ്കാരം- മെല്‍വി ജെ, മേക്കപ്പ്- സുധി സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിമല്‍ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എല്‍സണ്‍ എല്‍ദോസ്, വരികള്‍- സുഹൈല്‍ കോയ, സൌണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ്- അരവിന്ദ് മേനോന്‍, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്- നോക്ടര്‍ണല്‍ ഒക്‌റ്റേവ് പ്രൊഡക്ഷന്‍സ്, സ്റ്റില്‍സ്- രോഹിത് കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്, മാര്‍ക്കറ്റിംഗ് - ആരോമല്‍, പിആര്‍ഒ - എ എസ് ദിനേശ്, ശബരി.

Tags:    

Similar News