ഇത് നമ്മ ജനനായകൻ..! ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി വിജയ്‌യുടെ അവസാന ചിത്രത്തിലെ ഗാനം പുറത്ത്; അണ്ണാ..വൺ ലാസ്റ്റ് ടൈമെന്ന് അനിരുദ്ധ്

Update: 2025-12-18 15:47 GMT

മിഴ് സൂപ്പർതാരം വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയിൽ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'ജനനായകൻ' സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'ഒരു പേരെ വരലാര്' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഈണം നൽകി, വിശാൽ മിശ്രയും അനിരുദ്ധും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Full View

അഭിനയജീവിതത്തോട് വിടപറഞ്ഞ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രം എന്ന പ്രത്യേകതയാണ് 'ജനനായകനെ' ആരാധകർക്കും സിനിമാപ്രേമികൾക്കും ഇടയിൽ വലിയ പ്രതീക്ഷ നൽകുന്നത്. വിവേക് ഗാനരചന നിർവഹിച്ചിരിക്കുന്ന 'ഒരു പേരെ വരലാര്' എന്ന ഗാനത്തിലെ ദൃശ്യങ്ങൾ വിജയ്‌യുടെ മാസ് പ്രകടനങ്ങളും രാഷ്ട്രീയപരമായ സൂചനകളും കൊണ്ട് ശ്രദ്ധേയമാണ്.

ഒരു നേതാവായും പോലീസ് ഓഫീസറായും വിജയ് പ്രത്യക്ഷപ്പെടുന്ന ഗാനരംഗങ്ങൾ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ആദ്യ സിംഗിളായ 'ദളപതി കച്ചേരി'ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് ഈ ഗാനവും എത്തുന്നത്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. ബോബി ഡിയോൾ, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Similar News