- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലെവൽ ക്രോസ്' ന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്ത്
കൊച്ചി: ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലെവൽ ക്രോസ്'. ചിത്രത്തിൽ നായകനായി എത്തുന്ന ആസിഫലി ഗംഭീര മേക്ക് ഓവറാണ് ഈ സിനിമയ്ക്കു വേണ്ടി നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ആസിഫ് അലിയുടെ പുതിയ മേക്ക് ഓവറാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഒപ്പം അമലാ പോളും ഷറഫുദ്ദീനും ഉണ്ട്.
ചിത്രം ഒരു ത്രില്ലർ ആണെന്നാണ് മോഷൻ പോസ്റ്റർ നൽകുന്ന സൂചന. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമായ ലെവൽ ക്രോസിന്റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്.ആസിഫ്, അമല, ഷറഫു കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന 'റാം' ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സിനിമയുടെ ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്.
വിശാൽ ചന്ദ്രശേഖറാണ്(സീതാരാമം) സംഗീതം ഒരുക്കുന്നത്. വരികൾ വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ്.