'കോമഡി ചെയ്യുന്ന ആൾ എപ്പോഴും അങ്ങനെ അല്ല; റിയൽ ലൈഫും റീൽ ലൈഫും രണ്ടും രണ്ടാണ്; ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആയി; അതിന് പല കാരണങ്ങൾ ഉണ്ട്..!'; ചക്കപ്പഴം ഫെയിം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന; സ്വഭാവികമെന്ന് കമെന്റുകൾ!
ടിവി പരമ്പരകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലുകളിൽ ഒന്നാണ് 'ചക്കപ്പഴം'. കളി തമാശകൾ കൊണ്ട് നിറഞ്ഞ ഒരു വീട്ടിലെ വിശേഷങ്ങൾ ആണ് പരമ്പരയിലൂടെ തുറന്നുകാണിക്കുന്നത്. ഇപ്പോഴിതാ, ചക്കപ്പഴം ഫെയിം റാഫിയും ഭാര്യ മഹീന മുന്നയും വേർപിരിഞ്ഞെന്ന വാർത്തകളാണ് പുറത്തുവരുന്നത്. പിന്നാലെ സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ചയാണ് നടക്കുന്നത്.
നടൻ റാഫിയുമായി വേർപിരിഞ്ഞുവെന്ന വെളിപ്പെടുത്തലുമായി വ്ലോഗർ മഹീന മുന്ന തന്നെയാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഒരുപാട് ചോദ്യങ്ങൾ വരുന്നതിനാലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്. ജീവിക്കണമെങ്കിൽ താൻ തന്നെ കഷ്ടപ്പെടണം. റാഫിയുടെ പ്രശസ്തി കണ്ടല്ല വിവാഹംചെയ്തത്. കോമഡി ചെയ്യുന്ന ആൾ എപ്പോഴും അങ്ങിനെയാണ് എന്ന് വിചാരിക്കരുതെന്നും മഹീന തന്റെ വ്ലോഗിൽ പറയുന്നു.
മഹീനയുടെ വാക്കുകൾ...
"എന്തുകൊണ്ട് സെപ്പറേറ്റഡ് ആയി എന്നുള്ളത് ഞങ്ങളുടെ ഇടയിലുള്ള കാര്യമാണ്. അത് എനിക്ക് എല്ലാവരോടും പറയാൻ താൽപര്യമില്ല. പലരുടെയും ജീവിതം പലതാണ്. ഞാൻ ദുബായിൽ വന്നതിനു ശേഷം അവൾ മാറി എന്ന് പറയുന്നവരുണ്ട്. അതിന് ശേഷം ഞാൻ അവനെ ഒഴിവാക്കി എന്ന് പറയുന്നവരുമുണ്ട്. അത് ഒരിക്കലും എനിക്ക് അംഗീകരിക്കാനാവില്ല. കാരണം, അതിലെ സത്യാവസ്ഥ എനിക്ക് മാത്രമേ അറിയൂ."
"പലരുടെയും വിചാരം യുഎഇ യിൽ ജോലിക്ക് വരുന്ന പെണ്ണുങ്ങൾ എല്ലാം മോശക്കാരികൾ ആണെന്നാണ്. ഞാൻ വന്നത് എന്റെ സ്വന്തം കാലിൽ നിൽക്കാനാണ്.. ഞാൻ മോശക്കാരി ആയിട്ടല്ല.. സ്വന്തം കാലിൽ നിൽക്കണം അല്ലെങ്കിൽ സ്വന്തം കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുള്ള ആഗ്രഹത്താലാണ് എല്ലാവരും വരുന്നത്."
"റിയൽ ലൈഫും റീൽ ലൈഫും രണ്ടും രണ്ടാണ്. ഒരുപാട് വീഡിയോസ് ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ സന്തോഷങ്ങൾ മാത്രമേ കാണിച്ചിട്ടുള്ളൂ.ഞാൻ റാഫിയെ കല്യാണം കഴിച്ചത് പ്രശസ്തി കണ്ടിട്ടോ ഫെയിം കണ്ടിട്ടോ ഒന്നുമല്ല.. ഇപ്പോൾ ഞങ്ങൾ സെപ്പറേറ്റഡ് ആയി. അതിന് പല കാരണങ്ങളുമുണ്ട്.. അതൊന്നും പുറത്ത് പറയാൻ താല്പര്യമില്ല..ഇനി ആരും ഇതെക്കുറിച്ചു ചോദിക്കാതെ ഇരിക്കാൻ ആണ് ഞാൻ ഇപ്പൊ ഇത് തുറന്ന് പറഞ്ഞത്.."