'അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം....!'; മറക്കാൻ പറ്റുമോ? ആ പഴയെ പ്രയാഗയെ; പുത്തൻ ലുക്കിലെത്തിയ നടിയെ കണ്ട് ദഹിക്കാതെ ആരാധകർ; അമ്പോ..ഇത് എന്തൊരു മാറ്റമെന്ന് കമെന്റുകൾ!
അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം സാഗർ ഏലിയാസ് ജാക്കിയിലൂടെ സിനിമയിൽ മുഖം കാണിച്ചുതുടങ്ങിയ നടിയാണ് പ്രയാഗ മാർട്ടിൻ. പിന്നീട് ഉസ്താദ് ഹോട്ടലിലും അഭിനയിച്ച പ്രയാഗ ശ്രദ്ധനേടിയത് തമിഴ് ചിത്രം 'പിശാശ്' എന്ന ചിത്രത്തിലൂടെ ആയിരുന്നു.
ഒടുവിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഒരു മുറൈ വന്ത് പാർത്തായയിലെ യക്ഷി വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ പുത്തൻ ലുക്ക് ആണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.
ഒരു റിപ്പിഡ് ജീൻസും ടി ഷർട്ടും കോട്ടും ധരിച്ചാണ് പ്രയാഗ ഫോട്ടോയിൽ എത്തിയിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് മുടിയിൽ ഉയർത്തി വച്ചിട്ടുണ്ട്. വളരെ കൂൾ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ ഞൊടിയിട കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ നടിയുടെ പഴയെ ലുക്കും പിന്നാലെ വന്ന മാറ്റങ്ങളും കോർത്തിണക്കിയ ഫോട്ടോകളും ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'അമ്പോ ഇത് വല്ലാത്തൊരു മാറ്റം' എന്നാണ് പലരും ഫോട്ടോയിൽ കമെന്റ് ചെയ്തരിക്കുന്നത്.