'ഗയ്‌സ് ഇത് ഒരു തട്ടിക്കൂട്ട് ഡാൻസ് ആണേ..'; ടെറസിൽ കൂട്ടുകാരിക്കൊപ്പം നൃത്തം ചെയ്ത് നടി സന അല്‍ത്താഫ്; ക്യൂട്ട് ആയിട്ടുണ്ടെന്ന് കണ്ടവർ; മനോഹരമായ വീഡിയോ പങ്കുവെച്ച് താരം

Update: 2025-06-17 16:45 GMT

ളരെ ചുരുക്കം സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ നടിയാണ് സന അല്‍ത്താഫ്. സോഷ്യൽ മീഡിയയിൽ അടക്കം താരം സജീവമാണ്. ഇപ്പോഴിതാ, ഒരു ക്യൂട്ട് വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ്. കൂട്ടുകാരിക്കൊപ്പം ഡാന്‍സ് ചെയ്യുന്ന മനോഹരമായ വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. 'ഏക് നമ്പര്‍, തുജി കമ്പര്‍' എന്ന സോഷ്യല്‍ മീഡിയയില്‍ വൈറലായ മറാഠി ഗാനത്തിന് അനുസരിച്ചാണ് ഇരുവരും ചുവടുവെയ്ക്കുന്നത്.

'രണ്ടാം ക്ലാസ് മുതലുള്ള ബന്ധം, തയ്യാറെടുപ്പുകളില്ലാതെ കളിച്ച ഡാന്‍സ്' എന്ന ക്യാപ്ഷനും വീഡിയോയ്‌ക്കൊപ്പം സന നല്‍കിയിട്ടുണ്ട്. ലോങ് സ്‌കര്‍ട്ടും ക്രോപ്പ് ടോപ്പുമാണ് സനയും സുഹൃത്തും ധരിച്ചിരിക്കുന്നത്. മഴമേഘങ്ങള്‍ മൂടിയ ആകാശം പശ്ചാത്തലത്തില്‍ കാണാം.

രണ്ടര ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. ഒട്ടേറെപ്പേര്‍ ഇരുവരേയും അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. മനോഹരമായിട്ടുണ്ടെന്നും ഇത്തരത്തിലുള്ള കൂടുതല്‍ ഡാന്‍സുകള്‍ വേണമെന്നുമായിരുന്നു ഒരാളുടെ കമന്റ്.

Tags:    

Similar News