'സിനിമയിലുള്ള സ്ത്രീകളെ എല്ലാം വേശ്യകള്‍ എന്ന് ചിത്രീകരിക്കുന്നത് മാനസിക രോഗത്തിന്റെ ലക്ഷണങ്ങളാണ്; ഇയാളുടെ മുന്‍പുള്ള പോസ്റ്റുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്; നടപടി എടുത്തില്ലെങ്കിലും കയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാനറിയാം'; ആറാട്ട് അണ്ണനെതിരെ നടി ഉഷ ഹസീന

Update: 2025-04-26 08:30 GMT

സിനിമാ മേഖലയിലെ സ്ത്രീകളെ മോശമായി ചിത്രീകരിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ സന്തോഷ് വര്‍ക്കിക്കെതിരേ കേസെടുക്കുന്ന പശ്ചാത്തലത്തില്‍ നടി ഉഷ ഹസീന വിശദീകരണവുമായി രംഗത്ത്. '40 വര്‍ഷമായി സിനിമയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയായി, എന്റെ കൂടെ ആയിരക്കണക്കിന് സ്ത്രീകള്‍ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാവരെയും വേശ്യകളായി വിളിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് ആവശ്യമാണ്,' എന്നായിരുന്നു ഉഷയുടെ പ്രതികരണം.

ഫേസ്ബുക്ക് ലൈവിലൂടെയാണ് ഉഷ സന്തോഷ് വര്‍ക്കിയുടെ പ്രവൃത്തികളെക്കുറിച്ച് തുറന്നു പറഞ്ഞത്. ഇയാളുടെ മുന്‍ പോസ്റ്റുകളും വിവാദങ്ങളും മാനസികാരോഗ്യ പ്രശ്നത്തിന്റെ ഭാഗമായിരിക്കാം എന്നുള്ള സംശയം മുമ്പ് ഉണ്ടായിരുന്നുവെങ്കിലും, നിരന്തരം സ്ത്രീകളെ അപമാനിക്കുന്ന സമീപനം തള്ളിക്കളയാനാകില്ലെന്നും ഉഷ ചൂണ്ടിക്കാട്ടി.

'മാനസിക പ്രശ്നമുണ്ടെങ്കില്‍ ചികിത്സയ്ക്ക് അയയ്ക്കുക. അല്ലെങ്കില്‍ ഇത്തരമൊരു വ്യക്തിയെ നിയമപരമായി നേരിടേണ്ടി വരും,' എന്നാണ് ഉഷയുടെ ശക്തമായ മുന്നറിയിപ്പ്. ഭ്രാന്ത് എന്ന മറവില്‍ ഒരാളെ സംരക്ഷിക്കാനാവില്ലെന്നും, നിയമത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും അടിസ്ഥാനത്തില്‍ നടപടി വേണമെന്നും അവര്‍ വ്യക്തമാക്കി.

സന്തോഷ് വര്‍ക്കിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും, കര്‍ശന നടപടിക്ക് അധികാരികള്‍ തയ്യാറാകണമെന്ന് ഉഷ ഹസീനയുടെ പരാതിയില്‍ വ്യക്തമായി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഉഷയും പിന്തുണക്കുന്നവരും തീരുമാനിച്ചിരിക്കുന്നത്.

Tags:    

Similar News