'എനിക്ക് ഒരു പ്രത്യേക കഴിവുണ്ട്, ആരുടെയും ശ്രദ്ധയിൽപ്പെടാതെ വാച്ചുകൾ മോഷ്ടിക്കാൻ കഴിയും'; ഏഴാം ക്ലാസ്സിൽ തോറ്റിട്ടുണ്ടെന്നും അക്ഷയ് കുമാർ

Update: 2025-09-20 12:32 GMT

മുംബൈ: സിനിമാ സെറ്റുകളിൽ നിന്ന് വാച്ചുകൾ മോഷ്ടിക്കാറുണ്ടെന്ന് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. 'ആപ് കി അദാലത്ത്' എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് അദ്ദേഹം തന്റെ കുട്ടിക്കാലത്തെയും കരിയറിനെയും കുറിച്ച് സംസാരിക്കവെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പഠനം മോശമായിരുന്നെന്നും, ഏഴാം ക്ലാസ്സിൽ തൊട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഏഴാം ക്ലാസ്സിൽ ഞാൻ തോൽവിയറിഞ്ഞു. അന്ന് വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് ഞാൻ നടനാകുമെന്ന് മറുപടി നൽകി,' അക്ഷയ് കുമാർ പറഞ്ഞു. തുടർന്ന് അവതാരകൻ സെറ്റുകളിൽ നിന്ന് വാച്ചുകൾ മോഷ്ടിക്കുന്നതിനെക്കുറിച്ചും ഭാര്യയിൽ ഇത് പരീക്ഷിച്ചിട്ടുണ്ടോ എന്നും ചോദിച്ചപ്പോൾ, 'എനിക്ക് ഒരു പ്രത്യേക കഴിവുണ്ട്. അത് ഉപയോഗിച്ച് ആരുടെയും ശ്രദ്ധയിൽപ്പെടാതെ വാച്ചുകൾ എടുക്കാൻ കഴിയും. എന്നാൽ ട്വിങ്കിൾ ഖന്നയിൽ ഇത് പരീക്ഷിച്ചിട്ടില്ല, അവൾ എന്റെ ജീവനെടുക്കും,' താരം തമാശരൂപേണ മറുപടി നൽകി.

1991 ൽ വിവാഹിതരായ അക്ഷയ് കുമാറിനും ട്വിങ്കിൾ ഖന്നയ്ക്കും ആരവ്, നിതാര എന്നിങ്ങനെ രണ്ട് മക്കളുണ്ട്. നിലവിൽ 'ജോളി LLB 3' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അക്ഷയ്. ചിത്രത്തിൽ അർഷാദ് വർസി, ഹുമ ഖുറേഷി, അമൃത റാവു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

Tags:    

Similar News