വിവാഹേതരബന്ധം ചർച്ചയാക്കി സോഷ്യൽ മീഡിയ; വിജയ്‌യെ അൺഫോളോ ചെയ്ത് തൃഷ; താരത്തിനെതിരെ സൈബറാക്രമണം

Update: 2026-03-01 15:05 GMT

ചെന്നൈ: വിജയ്-സംഗീത ദമ്പതികൾ വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ, ഇൻസ്റ്റഗ്രാമിൽ വിജയ്‌യെ അൺഫോളോ ചെയ്ത് നടി തൃഷ. നേരത്തെ വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയും പിതാവിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തിരുന്നു. വിവാഹേതരബന്ധം ആരോപിച്ച് വിജയ്‌യുടെ ഭാര്യ സംഗീത ചെങ്കൽപട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചതായാണ് വിവരം.

ഇതിന് പിന്നാലെയാണ് മകൻ അമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പിതാവിനെ അൺഫോളോ ചെയ്തത്. ഇപ്പോൾ തൃഷ കൂടി വിജയ്‌യെ അൺഫോളോ ചെയ്തതോടെ തമിഴ് സിനിമാ ലോകത്ത് ചർച്ചകൾ കൊഴുക്കുകയാണ്. അതേസമയം, വിജയ്‌യുടെ കുടുംബതകർച്ചയ്ക്ക് കാരണം തൃഷയാണെന്ന് ആരോപിച്ച് താരത്തിന് നേരെ കടുത്ത സൈബറാക്രമണമാണ് നടക്കുന്നത്.

വിജയ്‌യും തൃഷയും ഒന്നിച്ചഭിനയിച്ച 'ലിയോ' എന്ന ചിത്രത്തിലെ പാട്ടുകളെയും ഡയലോഗുകളെയും പരാമർശിച്ച് പരിഹാസരൂപേണയുള്ള കമന്റുകളാണ് എക്സിലും ഇൻസ്റ്റഗ്രാമിലും നിറയുന്നത്. ചെങ്കൽപട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തങ്ങളുടെ ദാമ്പത്യത്തിന്റെ ആദ്യകാലങ്ങളെക്കുറിച്ച് സംഗീത വാചാലയാകുന്നുണ്ട്. തുടക്കത്തിൽ തികച്ചും മനോഹരമായ കുടുംബജീവിതമായിരുന്നു തങ്ങളുടേതെന്നും ഭർത്താവിന്റെയും മക്കളുടെയും ക്ഷേമത്തിനായിരുന്നു താൻ മുൻഗണന നൽകിയതെന്നും അവർ പറയുന്നു.

സിനിമയിലെ തിരക്കുകൾക്കിടയിലും വിദേശയാത്രകൾക്കും മറ്റും വിജയ് സമയം കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് സാഹചര്യങ്ങൾ മാറിയതായാണ് ഹർജി നൽകുന്ന സൂചനകൾ. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന വിജയ്‌ക്ക് വ്യക്തിജീവിതത്തിലുണ്ടായ ഈ തിരിച്ചടി രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

Tags:    

Similar News