ഫഹദിന്റെ 'ഓടും കുതിര ചാടും കുതിര'; അൽതാഫ് സലീമിന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്; ചിത്രത്തിന്റെ റിലീസ് വൈകും
കൊച്ചി: മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മികച്ച കഥാപാത്രങ്ങളുമായി ജനപ്രീതി നേടിയ താരമാണ് ഫഹദ് ഫാസില്‍. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' യ്ക്ക് ശേഷം അല്‍ത്താഫ് സലീം ഫഹദിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മെയ് 16നായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക എന്നതാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഈ വർഷത്തെ ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. കോമഡി എൻ്റർടെയ്‌നറായി ഒരുക്കുന്ന ചിത്രത്തി കല്യാണി പ്രിയദർശനാണ് നായികയായി എത്തുന്നത്. ഈ വർഷം ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം. മെയ് 16നായിരിക്കും പ്രദര്‍ശനത്തിനെത്തുക എന്നതാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.
തൻ്റെ സംവിധാന മികവ് തെളിയിച്ച അൽത്താഫ് സലീമിന്റെ വരാനിരിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതേസമയം, അൽത്താഫ് നായകനായെത്തിയ 'മന്ദാകിനി' എന്ന കോമഡി എൻ്റർടെയ്‌നർ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അനാർക്കലി മരക്കാറായിരുന്നു ചിത്രത്തിലെ നായിക.
ഫഹദ് വേഷമിട്ട് ഒടുവില്‍ വന്ന ചിത്രം വേട്ടയ്യൻ ആണ്. തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. മികച്ച പ്രതികരണമായിരുന്നു ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രമായുള്ള പ്രകടനത്തിന്. വേട്ടയ്യനിലെ ഫഹദിന്റെ ഒരു ബിടിഎസ് വീഡിയോ പുറത്തുവിട്ടതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.