'കരം ഒരു യഥാർത്ഥ വിജയം, ആശാനും തകർത്തു'; വിനീത് ശ്രീനിവാസൻ നൂറുശതമാനം ആത്മവിശ്വാസത്തോടെ സിനിമ ചെയ്യുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാൾ; പ്രശംസിച്ച് അശ്വത് ലാൽ

Update: 2025-09-28 12:31 GMT

കൊച്ചി: വിനീത് ശ്രീനിവാസൻ്റെ സംവിധാന മികവിനെ പ്രശംസിച്ച് നടൻ അശ്വത് ലാൽ രംഗത്തെത്തി. നൂറുശതമാനം ആത്മവിശ്വാസത്തോടെ സിനിമ ചെയ്യുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ എന്ന് അശ്വത് ലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. താൻ എന്താണ് ഷൂട്ട് ചെയ്യുന്നതെന്നും അത് എങ്ങനെ തീയേറ്ററിൽ സ്വീകരിക്കപ്പെടുമെന്നും കൃത്യമായി അറിയാവുന്ന സംവിധായകനാണ് വിനീത് ശ്രീനിവാസൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'കരം' ഒരു യഥാർത്ഥ വിജയമാണെന്നും തീയേറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അതിനെ ഹൃദയത്തോട് ചേർക്കുന്നുവെന്നും അശ്വത് ലാൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണ രൂപം:

'100% കോൺഫിഡൻസോടു കൂടി സിനിമ ചെയ്യുന്ന ചുരുക്കം ചില സംവിധായകരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അതിൽ ഒരാളാണ് വിനീതേട്ടൻ . എന്താണ് Shoot ചെയ്യുന്നത് എന്നും അത് എങ്ങനെയാണ് തീയറ്ററിൽ ഇമ്പാക്ട് ഉണ്ടാക്കുന്നത് എന്നും കൃത്യമായി അറിയാവുന്നൊരാൾ . അത് ഒരിക്കൽ കൂടി യാഥാർത്യമാക്കുവാണ് അദ്ദേഹം.

ഗംഭീര വിജയം നേടിയ 'ഹൃദയം', 'വർഷങ്ങൾക്കുശേഷം' എന്നീ ഞങ്ങളുടെ ചിത്രങ്ങൾക്ക് ശേഷം വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ‘കരം' വിനീതേട്ടൻ മുൻപ് എന്നോട് പറഞ്ഞിട്ടുണ്ട് കുറച്ച് കാലഘട്ടം കഴിഞ്ഞ് നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ പേരിൽ വ്യത്യസ്തമായ കൊറേ സിനിമകൾ ഉണ്ടാകണമെടാ.

ആ വ്യത്യസ്തത ജനങ്ങൾ അംഗീകരിക്കുമ്പോഴാണ് യഥാർത്ഥ വിജയം സംഭവിക്കുന്നത്. 'കരം' ഒരു യഥാർത്ഥ വിജയമാണ്. തീയറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും ഉള്ളിൽ തട്ടി അത് പറയുന്നു. വിനീതേട്ടൻ്റെയും വിശാഖേട്ടൻ്റെയും അടുത്തൊരു ഹിറ്റ്. തിരക്കഥയ്ക്കും മ്യൂസിക്കിനും എഡിറ്റിനും ക്യാമറയ്ക്കും ഒക്കെ പ്രത്യേക അഭിനന്ദനങ്ങൾ. ഒപ്പം “ആശാനും (ഇവാൻ വുകോമനോവിച്ച്).

വിനീത് ശ്രീനിവാസൻ തൻ്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറി സംവിധാനം ചെയ്ത ചിത്രമാണ് 'കരം'. നോബിൾ ബാബു തോമസ് നായകനാകുന്ന ചിത്രത്തിൻ്റെ തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Full View

Tags:    

Similar News