ടീം ബോയ് ഓര്‍ ടീം ഗേള്‍? ഊഹിച്ചവരോട്... അതെ നിങ്ങള്‍ പറഞ്ഞത് ശരിയാണ്... ഞാന്‍ ഗര്‍ഭിണിയാണ്; മൂന്നാം മാസത്തെ സ്‌കാന്‍ വരെ അത് രഹസ്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു; അമ്മയാകാന്‍ പോകുന്ന സന്തോഷം പങ്കിട്ട് ദിയ കൃഷ്ണ
നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകള്‍ ദിയ കൃഷ്ണയുടെ വിവാഹം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം തന്നെ ദിയയും താരകുടുംബം നിരന്തരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു ദിയയുടേയും സുഹൃത്തായ അശ്വിന്റെയും വിവാഹം. കഴിഞ്ഞ കുറച്ച് നാളുകളായി ദിയ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ചിരുന്നു. താരപുത്രിയുടെ സ്ഥിരം പ്രേക്ഷകര്‍ തന്നെയാണ് ദിയയുടെ ശരീരത്തിലും പെരുമാറ്റത്തിലും ഉള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ച് ഗര്‍ഭിണിയാണെന്ന് പ്രവചിച്ചത്.
അടുത്തിടെയാണ് ഇരുവരും ഹണിമൂണിനായി ലണ്ടന്‍ യാത്ര നടത്തിയത്. അവിടെ വെച്ച് ദിയയും അശ്വിനും പ്രഗ്‌നന്‍സി റിവീല്‍ ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അത് സംഭവിച്ചതുമില്ല. അവസാനം ഇപ്പോഴിതാ ആരാധകരുടെ വളരെ നാളുകളായുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയയും അശ്വിനും. താന്‍ ഗര്‍ഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്‌കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്‌നന്‍സി റിവീലിങ് പോസ്റ്റില്‍ ദിയ കുറിച്ചത്. സോഷ്യല്‍മീഡിയയില്‍ ദിയ പങ്കിട്ട വീഡിയോയും കുറിപ്പും ഇതിനോടകം വൈറലാണ്.
ഞങ്ങളുടെ ലിറ്റില്‍ വണ്ണിനെ സ്വീകരിക്കാന്‍ എല്ലാം തയ്യാറായി കഴിഞ്ഞു. ഇതിനകം ഊഹിച്ചവരോട്... അതെ നിങ്ങള്‍ പറഞ്ഞത് ശരിയാണ്... എന്റെ മൂന്നാം മാസത്തെ സ്‌കാന്‍ വരെ അത് രഹസ്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഈ നിമിഷം കുറച്ച് സ്വകാര്യത ഞാന്‍ അഭ്യര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് യൂട്യൂബര്‍മാരില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും.
എന്റെ എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്‌സിന്റെയും നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ എന്തെങ്കിലും ഊഹങ്ങളുണ്ടോ ടീം ബോയ് അതോ ടീം ഗേള്‍ എന്നാണ് ദിയ കുറിച്ചത്. പ്രണയത്തിലായപ്പോള്‍ മുതല്‍ ഈ നിമിഷം വരെയും പലപ്പോഴായി അശ്വിനൊപ്പം പകര്‍ത്തിയ വീഡിയോയും ഫോട്ടോയും കോര്‍ത്തിണക്കിയ വീഡിയോയാണ് ദിയ പങ്കുവെച്ചത്. വീഡിയോയുടെ അവസാനത്തിലാണ് അശ്വിനൊപ്പം കയ്യില്‍ കുഞ്ഞ് ഷൂസുമായി ദിയയുടെ വീഡിയോയുള്ളത്.
ആശംസകളുടെ കുത്തൊഴുക്കാണ് കമന്റ് ബോക്‌സ് നിറയെ. പോസ്റ്റ് പങ്കിട്ട് ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ നാല്‍പ്പതിനായിരത്തിന് അടുത്ത് ആളുകള്‍ ലൈക്കുമായി എത്തി. നാല് ലക്ഷത്തോളം ആളുകളാണ് പ്ര?ഗ്‌നന്‍സി റിവീലിങ് റീല്‍ ഇതിനോടകം കണ്ടത്. പ്രഗ്‌നന്‍സി റിവീലിങ് ഫോട്ടോഷൂട്ടില്‍ പ്രത്യേകം ഡിസൈന്‍ ചെയ്യിപ്പിച്ച ബ്ലാക്ക് സ്ലീവ് ലെസ് ഗൗണായിരുന്നു ദിയ ധരിച്ചത്.