ആസിഫ് അലിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്; പുള്ളിക്കാരൻ കല്യാണം കഴിഞ്ഞതാണെന്ന് അറിയാം..എന്നാലും കുഴപ്പമില്ല; ആദ്യമായി തുറന്നുപറഞ്ഞ് ശിവാംഗി

Update: 2026-03-11 14:34 GMT

പ്രശസ്ത സംഗീത ദമ്പതികളായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകൾ ശിവാംഗി കൃഷ്ണകുമാർ ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഗായിക, നടി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ തിളങ്ങുന്ന ശിവാംഗി തന്റെ രസകരമായ അഭിമുഖങ്ങളിലൂടെയും വൈറലാകാറുണ്ട്. അടുത്തിടെ കേരളത്തിൽ നടന്ന ഒരു അവാർഡ് ഷോയ്ക്കിടെ തന്റെ 'ക്രഷുകളെ' കുറിച്ച് ശിവാംഗി നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സിനിമയിലെ തന്റെ ഇഷ്ടതാരങ്ങളെ കുറിച്ച് വാചാലയായ ശിവാംഗിയുടെ ലിസ്റ്റിൽ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും പ്രമുഖരുണ്ട്. ഉണ്ണി മുകുന്ദനാണ് ശിവാംഗിയുടെ ആദ്യത്തെ ക്രഷ്. രണ്ടാമതായി തമിഴ് താരം ധ്രുവ് വിക്രമിനെ താരം തിരഞ്ഞെടുത്തു. ലിസ്റ്റിൽ മൂന്നാമതായി എത്തിയത് ആസിഫ് അലിയാണ്. "ആസിഫ് അലിയെ ഭയങ്കര ഇഷ്ടമാണ്, വിവാഹം കഴിഞ്ഞതാണെങ്കിലും കുഴപ്പമില്ല" എന്ന് തമാശരൂപേണ ശിവാംഗി പറയുന്നു.

മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായ 'പടക്കളം' വെബ് സീരീസിലെ സന്ദീപ് പ്രദീപാണ് ശിവാംഗിയുടെ മറ്റൊരു പ്രിയതാരം. സന്ദീപിനെ നേരിട്ട് കണ്ടാൽ താൻ വലിയൊരു ആരാധകിയാണെന്ന് പറയുമെന്നും പടക്കളത്തിലെ സന്ദീപിന്റെ പ്രകടനം, പ്രത്യേകിച്ച് ആ മൂന്ന് റോളുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം കൂട്ടിച്ചേർത്തു.

തമിഴിലെ 'സൂപ്പർ സിംഗർ' സീസൺ 7-ലൂടെ സംഗീത ലോകത്ത് ശ്രദ്ധിക്കപ്പെട്ട ശിവാംഗി, അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2022-ൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം 'ഡോണി'ലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ 'ലില്ലി' എന്ന ശിവാംഗിയുടെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സ്വാഭാവികമായ നർമ്മവും സംസാരശൈലിയും കൊണ്ട് മലയാളികൾക്കും തമിഴ് മക്കൾക്കും ഒരുപോലെ പ്രിയങ്കരിയാണ് ഇന്ന് ഈ യുവതാരം.

Tags:    

Similar News