ബിഗ് ബിയല്ല, വരുന്നത് 'ബാച്ച്ലർ പാർട്ടി 2'; നസ്ലെന്റെ നായികയായി ഹൻസിക?; വ്യക്തത വരുത്തി താരം; വൈറലായി താരത്തിന്റെ മറുപടി
കൊച്ചി: മമ്മൂട്ടി ചിത്രം 'ബിലാലി'നായുള്ള കാത്തിരിപ്പിനിടയിൽ ആരാധകരെ അമ്പരപ്പിച്ച് അമൽ നീരദ് പ്രഖ്യാപിച്ച പ്രൊജക്റ്റാണ് 'ബാച്ച്ലർ പാർട്ടി D’യൂസ്'. 2012-ൽ പുറത്തിറങ്ങി തരംഗമായ 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. എന്നാൽ ചിത്രത്തിൽ യുവതാരം നസ്ലെന്റെ നായികയായി ഹൻസിക കൃഷ്ണ എത്തുന്നു എന്ന വാർത്തകളോടാണ് താരം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ഹൻസിക കൃഷ്ണ അല്ലെങ്കിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. "നമുക്ക് നോക്കാം, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. അതിനെക്കുറിച്ചൊന്നും ഇപ്പോൾ പറയാനായിട്ടില്ല. എനിക്ക് ഉറപ്പില്ല, സമയമാവുമ്പോൾ എല്ലാം വ്യക്തമാക്കാം," എന്നായിരുന്നു താരത്തിന്റെ മറുപടി. അഹാന കൃഷ്ണയുടെ സഹോദരി കൂടിയായ ഹൻസികയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, നസ്ലെന്‍, ഷറഫുദ്ധീൻ, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, രജിഷ വിജയൻ എന്നിവരാണ് രണ്ടാം ഭാഗത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ആസിഫ് അലി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, റഹ്മാൻ, വിനായകൻ, കലാഭവൻ മാണി എന്നിവർ തകർപ്പൻ പ്രകടനം കാഴ്ചവച്ച ആദ്യ ഭാഗത്തിന്റെ ആവേശം ഒട്ടും ചോരാതെയാകും രണ്ടാം ഭാഗവും എത്തുകയെന്നാണ് സൂചന.
അമൽ നീരദ് പ്രൊഡക്ഷൻസും ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. അപു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. 'ഭ്രമയുഗം' സിനിമയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യറാണ് സംഗീത സംവിധായകൻ.