ചില കാര്യങ്ങൾ പുറത്ത് പറയാനാകില്ല; ഒപ്പം അഭിനയിക്കാൻ പല ഓഫറുകൾ ലഭിച്ചിട്ടും വേണ്ടെന്ന് വെച്ചു; ആരെയും വിശ്വസിക്കാനാവില്ല; വടിവേലുവിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി

Update: 2026-03-11 09:52 GMT

മിഴ് സിനിമയിലെ ഹാസ്യസാമ്രാട്ട് വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സോന ഹെയ്ഡൻ രംഗത്തെത്തിയ വാർത്ത സിനിമാലോകത്ത് ചർച്ചയാകുന്നു. വടിവേലുവിനൊപ്പം അഭിനയിക്കാൻ ലഭിച്ച 16 സിനിമകൾ തന്റെ ആത്മാഭിമാനം പണയപ്പെടുത്താൻ തയ്യാറല്ലാത്തതിനാൽ നിരസിച്ചുവെന്നാണ് സോന വെളിപ്പെടുത്തിയത്. ഇന്ത്യ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ തുറന്നുപറച്ചിൽ നടത്തിയത്.

സിനിമയിലെ മോശം അനുഭവങ്ങൾ കാരണം അഭിനയജീവിതം തന്നെ ഉപേക്ഷിക്കാൻ ആലോചിച്ചിരുന്നതായി സോന പറയുന്നു. "ഈ ഇൻഡസ്ട്രിയിൽ ആരെയും വിശ്വസിക്കാൻ കഴിയില്ല. വടിവേലുവിനൊപ്പം പ്രവർത്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില കാര്യങ്ങൾ പുറത്തു പറയാൻ കഴിയില്ല, എനിക്ക് എന്റെ ആത്മാഭിമാനമാണ് വലുത്," സോന വ്യക്തമാക്കി. വടിവേലുവിനോടുള്ള വിയോജിപ്പ് കാരണം നിരവധി അവസരങ്ങൾ താൻ വേണ്ടെന്നു വെച്ചതായും താരം കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളായി ഹാസ്യവേഷങ്ങളിൽ തിളങ്ങിയ വടിവേലു, അടുത്ത കാലത്തായി മികച്ച ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. 2025 ജൂലൈയിൽ പുറത്തിറങ്ങിയ 'മാരീശൻ' ആണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ ചിത്രം. 'മാമന്നന്' ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിച്ച ഈ ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്തത്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല.

Tags:    

Similar News