'ദൈവപുത്രന്റെ യാഗം'; ക്രിസ്തീയ ഭക്തിഗാനവുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും; ദുഖവെള്ളി ദിനത്തില്‍ പുറത്തുവിട്ട ഗാനം ശ്രദ്ധ നേടുന്നു
'ദൈവപുത്രന്റെ യാഗം'; ക്രിസ്തീയ ഭക്തിഗാനവുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും
തൃശ്ശൂര്‍: തൃശ്ശൂര്‍ എംപി സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് ആലപിച്ച ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധ നേടുന്നു. ദു:ഖവെള്ളി ദിനത്തിലാണ് 'ദൈവപുത്രന്റെ യാഗം' എന്ന ഗാനം പുറത്തുവിട്ടത്. ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍ വരികള്‍ എഴുതിയ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് ജേക്‌സ് ബിജോയ്യും മനീഷ് ഷാജിയുമാണ്.
അഖില്‍ ജെ. ചന്ദ്, മിലന്‍, അമല്‍, സൂര്യ ശ്യാം ഗോപാല്‍, ആവണി മല്‍ഹാര്‍, സോണി മോഹന്‍, അജ്മല്‍ ഫാത്തിമ പര്‍വീണ്‍ എന്നിവരാണ് പാട്ടിന് കോറസ് പാടിയിരിക്കുന്നത്. ഗാനം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത് ഇങ്ങനെയാണ്: 'മാനവരാശിയുടെ രക്ഷയ്ക്കായി ദൈവപുത്രന്‍ കാല്‍വരിയില്‍ സ്വയം ബലിയായി മാറിയ ഈ പുണ്യദിനത്തില്‍, പ്രാര്‍ത്ഥനാപൂര്‍വം ഒരു സംഗീത സമര്‍പ്പണം നിങ്ങളിലേക്ക് എത്തിക്കുന്നു. ഞാനും രാധികയും ചേര്‍ന്ന് ആലപിച്ച 'ദൈവപുത്രന്റെ യാഗം' ഇന്ന് റിലീസ് ചെയ്യുകയാണ്.
'ഗോല്‍ഗോഥാ തന്‍ മുകളില്‍ ബലി തന്‍ പീഠമൊരുങ്ങി മര്‍ത്യ പാപം നീക്കാനായി ദൈവപുത്രന്റെ യാഗം...'. ലോകത്തിന്റെ നോവുകള്‍ നീങ്ങാനും സ്‌നേഹവും സമാധാനവും പുലരാനുമുള്ള ഈ പ്രാര്‍ത്ഥന നിങ്ങളിലേക്കും പകരട്ടെ എന്ന് ആശംസിക്കുന്നു.'
ഗാനത്തിന്റെ പിന്നണിയില്‍ ഇവരാണ്: തബല - ഷാജി മുതലക്കോടം, ഫ്‌ലൂട്ട് - ജോസി ആലപ്പുഴ, സ്ട്രിം?ഗ്‌സ് - ഫ്രാന്‍സിസ് സേവ്യര്‍, ഡാനി, വോക്കല്‍ ട്യൂണിങ് - ഉന്മേഷ് ഉണ്ണികൃഷ്ണന്‍, മിക്‌സിം?ഗ് & മാസ്റ്ററിങ് - രഞ്ജിത്ത് രാജന്‍, വീഡിയോയുടെ ചീഫ് അസോസിയേറ്റ് - അഖില്‍ ജെ ചന്ദ്. വിജയ് മാധവ് ആണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോ എഡിറ്റര്‍ - ആല്‍ബിച്ചന്‍ അധികാരം.