'നേരത്തെ വിവാഹം കഴിച്ചിരുന്നു; മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടര്‍; കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച; ഒപ്പംനിന്ന് നടനും ചതിച്ചു: എല്ലാം ബാലയ്ക്ക് അറിയാം' ; കോകിലയ്ക്ക് മറുപടിയുമായി എലിസബത്ത്

Update: 2025-03-15 06:43 GMT

നടന്‍ ബാലയും മുന്‍ ഭാര്യ എലിസബത്തും ആരോപണ പ്രത്യാരോപണവുമായി പോകുകയാണ്. കഴിഞ്ഞ ദിവസം എലിസബത്തിനെതിരെ ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ എലിസബത്ത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് എലിസബത്ത് കോകിലയുടെ ആരോപണത്തിന് മറുപടി നല്‍കിയത്. എലിസബത്ത് ബാലയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്നും. ഇത് രഹസ്യ വിവാഹമായിരുന്നുമെന്നാണ് കോകില ആരോപിച്ചത്. ഇതിന് മറുപടിയുമായി എലിസബത്തും രംഗത്ത് എത്തി.

നേരത്തെ വിവാഹം കഴിച്ചിരുന്നു എന്ന് പറഞ്ഞത് സത്യമാണ്. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഒരു ഡോക്ടറിനെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം മൂന്ന് ആഴ്ച മാത്രമേ നിലനിന്നുള്ളു. വിവാഹമോചനത്തിന് ബാല തന്നെയാണ് സഹായിച്ചത് എന്നും എലിസബത്ത് പറഞ്ഞു. മറ്റൊരു നടന്‍ കൂടി കൂടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂടെ ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ അയാള്‍ എന്നെ ചതിച്ചു അയാളെക്കുറിച്ചും വീഡിയോകളില്‍ പറയുമെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

2019 മേയിലായിരുന്നു എന്റെ കല്യാണം നടന്നത്. മൂന്നാഴ്ചയാണ് ഞങ്ങള്‍ ഒരുമിച്ച് താമസിച്ചത്. വിവാഹമോചനം കുറച്ച് വൈകിപ്പോയി. മാട്രിമോണിയല്‍ സൈറ്റ് വഴി പരിജയപ്പെട്ട ഡോക്ടറെയാണ് വിവാഹം കഴിച്ചത്. വിവാഹമോചനത്തിന് സഹായിച്ചത് ഈ നടനാണ്. ഇതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ തെളിവുകള്‍ തരാം. നാലോ അഞ്ചോ വിവാഹം കഴിഞ്ഞിട്ടുള്ള ഒരാള്‍ മുമ്പ് ഒന്ന് കഴിഞ്ഞ്, അതും അയാളോട് പറഞ്ഞിട്ടാണ് ഈ കല്യാണത്തിലേക്ക് വന്നത്. അന്ന് വിവാഹമോചനത്തില്‍ പോലും കൂടെ നിന്ന ആള്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നു.

ഇതിന് മുമ്പ് എനിക്കൊരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടായിരുന്നു. അതിലായിരുന്നു ഞാന്‍ ട്രോള്‍ ഒക്കെ ഇട്ടിരുന്നത്. വിവാഹമോചനം കഴിഞ്ഞ ശേഷമാണ് ട്രോളുകളിലേക്ക് തിരിഞ്ഞത്. റിലേഷന്‍ സ്റ്റാറ്റസില്‍ ഡിവോഴ്‌സി എന്നായിരുന്നു വെച്ചിട്ടുണ്ടായിരുന്നത്. ആ പ്രൊഫൈലില്‍ നിന്നാണ് ഇയാളെ പ്രൊപ്പോസ് ചെയ്യുന്നത്. ഞാന്‍ ആരേയും പറ്റിച്ചിട്ടില്ല. മുമ്പത്തെ വിവാഹത്തെക്കുറിച്ച് ആരോടും പറയരുത്, അത് എനിക്ക് നാണക്കേടാണെന്ന് വിവാഹ ശേഷം ഈ മനുഷ്യന്‍ തന്നെയാണ് എന്നോട് പറഞ്ഞത്.

അന്നത്തെ ഫേസ്ബുക്ക് പ്രൊഫൈലില്‍ 5000 സുഹൃത്തുക്കളും 16000 ഫോളോവേഴ്‌സും ഉണ്ടായിരുന്നു. പുള്ളിയുടെ കൂടെ താമസിക്കാന്‍ തുടങ്ങിയ സമയത്ത്, അതിനെ എന്ത് പേര് വിളിക്കണമെന്ന് അറിയില്ല. താമസിക്കാന്‍ തുടങ്ങിയ സമയത്ത് ആ പ്രൊഫൈല്‍ അയാള്‍ ഡിലീറ്റ് ചെയ്തു. അതിലാണ് ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തതൊക്കെ. അന്ന് ഉണ്ടായിരുന്ന എന്റെ ഫോണ്‍ അദ്ദേഹം എറിഞ്ഞുപൊട്ടിച്ചു, സിം നാശമാക്കി. ആ നമ്പര്‍ ഇപ്പോള്‍ വേറെ ആളുടെ കൈയിലാണ്. ആദ്യത്തേത് മ്യൂച്ചല്‍ ഡിവോഴ്‌സ് ആയിരുന്നു.

15 വര്‍ഷമായിട്ട് എന്ത് മരുന്നാണ് ഞാന്‍ കഴിക്കുന്നത്. സെപ്തംബര്‍ 8-ന് എനിക്ക് 31 വയസാകും. 15 വര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. എന്ത് മരുന്നാണ് ഞാന്‍ കഴിക്കുന്നതെന്ന് തെളിവു തന്നാല്‍ നന്നായിരുന്നു. പതിനഞ്ച് വര്‍ഷം പുറകിലേക്ക് പോയാല്‍ എനിക്ക് 15 വയസേ ഉണ്ടാകൂ. അപ്പോള്‍ മുതല്‍ എന്ത് മരുന്നാണ് കഴിക്കുക. അടുത്താണ് ഞാന്‍ ഡിപ്രഷന്റെ മരുന്നുകള്‍ കഴിക്കുന്നത്. അതല്ലാതെ പനി വരുമ്പോഴൊക്കെ മരുന്ന് കഴിച്ചിട്ടുണ്ടാകും.

എട്ട് ഒന്‍പത് ക്ലാസ് പരീക്ഷാ റാങ്കിങ്ങില്‍ ആദ്യത്തെ അഞ്ചുപേരില്‍ ഞാന്‍ ഉണ്ടായിരുന്നു. പത്താംക്ലാസില്‍ ഫുള്‍ എ പ്ലസ് ആയിരുന്നു. ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുമായിരുന്നു. കേരളത്തിനു വേണ്ടിയും കളിച്ചിട്ടുണ്ട്. സ്‌കൂളിലോ കോളേജിലോ എന്നെ പറ്റി യാതൊരു പരാതിയും ഇല്ല. ഇനി വരോ എന്ന് എനിക്കറിയില്ല. ഇനി കള്ളക്കേസൊന്നും വരില്ലെന്ന് വിചാരിക്കുന്നു.

പത്ത്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തി പരീക്ഷ എഴുതി പാസായി എന്നൊക്കെ ഭയങ്കര അഹങ്കാരത്തില്‍ വിളിച്ചു പറയുന്ന ആളുകളെ എനിക്കറിയാം. അവര്‍ക്കൊന്നും ഈ പരീക്ഷ എഴുതി ജയിച്ചതിന്റെ വില മനസ്സിലാകില്ല. ഈ പറഞ്ഞ നടന്‍ തന്നെയാണ് എന്നോട് പറഞ്ഞത്, പരീക്ഷയുടെ സമയത്ത് പുള്ളിയുടെ അച്ഛന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ട് എന്ന്. അങ്ങനെയുള്ള ആളുകള്‍ക്ക് ശരിയായ രീതിയില്‍ പരീക്ഷ എഴുതി പാസായതിന്റെ കാര്യം മനസ്സിലാകില്ല.

ഇയാളുടെ സര്‍ജറി കഴിഞ്ഞ് മൂന്നാമത്തെ ദിവസത്തില്‍ ഞാന്‍ സത്യങ്ങളൊക്കെ അറിഞ്ഞു. അപ്പോള്‍ കൂടെ ഉള്ള നടന്‍, ആ ആളെക്കുറിച്ച് വേറെ പറയാനുണ്ട്. അയാള്‍ കൂടെ നിന്ന് പറ്റിക്കുകയായിരുന്നുവെന്ന് പുതിയ കല്യാണ വീഡിയോ കണ്ടപ്പോള്‍ മനസ്സിലായി. അവന്‍ കള്ളു കുടി തുടങ്ങിയല്ലേ എനിക്ക് വെറുത്തുപോകും എലിസബത്തേ. നമ്മള്‍ അഞ്ചുപേരൊക്കെ എത്ര കഷ്ടപ്പെട്ട് നിന്നിട്ടാണ് അവന്റെ കാര്യങ്ങള്‍ നോക്കിയത്. അവസാനം ഡിസ്ചാര്‍ജ് ആയി മൂന്നാം ദിവസത്തില്‍ അവന്‍ കള്ളുകുടി തുടങ്ങി. ഇനി ഞാനവനെ കാണില്ലെന്ന് പറഞ്ഞ ആള് എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്നതാണ് കണ്ടത്. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് എന്നെ ചതിക്കുകയായിരുന്നുവെന്നാണ് എനിക്ക് മനസ്സിലാകുന്നത്.

Tags:    

Similar News