'ആ നടി ഞാന്‍ അല്ല, കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല': സോഷ്യല്‍ മീഡയിയില്‍ വീഡിയോ പങ്കുവെച്ച് നടി ഗൗരി ഉണ്ണിമായ
'ആ നടി ഞാന്‍ അല്ല, കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല':
കൊച്ചി: നടന്മാരായ ബിജു സോപനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയത് താനല്ലെന്ന് വ്യക്തമാക്കി നടി ഗൗരി ഉണ്ണിമായ. പീഡന പരാതിയില്‍ കേസെടുത്തെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പരാതി നല്കിയ നടി ഗൗരിയാണ് എന്ന തരത്തില്‍ സൈബറിടത്തില്‍ പ്രചരണമുണ്ടായിരുന്നു. പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഗൗരി അത് തള്ളിക്കൊണ്ട് രംഗത്തെത്തിയത്.
ആ കേസുമായി തനിക്ക് യാതൊരു ബന്ധമില്ല എന്നാണ് ഗൗരി വ്യക്തമാക്കിയത്. ഒരു യാത്ര പോയതുകൊണ്ടാണ് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളില്‍ കാണാതിരുന്നത്. ഇനി പുറത്തിറങ്ങാനുള്ള എപ്പിസോഡുകളില്‍ താനുണ്ടെന്നും ഗൗരി വ്യക്തമാക്കി.
ഈ വിഡിയോ ചെയ്യാന്‍ കാരണമുണ്ട്. ഇന്നലെ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കുറെ പേര് എന്നെ വിളിച്ചു. പലയിടത്തും എനിക്കെതിരെ ഹേറ്റ് പ്രചരിക്കുന്നുണ്ട്. എനിക്ക് വ്യക്തമായി പറയണം. എനിക്ക് ആ കേസുമായി യാതൊരു ബന്ധവുമില്ല. പലരും എന്നോടും ചോദിക്കുന്നുണ്ട്, എന്താണ് ഞാന്‍ എപ്പിസോഡില്‍ ഇല്ലാത്തത്, എന്താണ് കാരണം എന്നൊക്കെ. അതിന് കാരണം മറ്റൊന്നുമല്ല.
ഞാനൊരു ട്രിപ് പോയിരിക്കുകയായിരുന്നു. ഷിംലയ്ക്കു പോയി തിരിച്ചു വന്നതേയുള്ളൂ. വന്ന ഉടനെ ഞാന്‍ സീരിയലില്‍ റിജോയിന് ചെയ്തു. 24 വരെയുള്ള എപ്പിസോഡുകളില്‍ ഞാന്‍ ഭാഗവുമാണ്. അവര്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കില്‍ ഇനിയുള്ള എപ്പിസോഡുകളില്‍ ഞാനുണ്ടാകും. അതാണ് സംഭവം. ഈ വാര്‍ത്തകളില്‍ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങള്‍ പരത്തരുത് എന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. - ഗൗരി പറഞ്ഞു. പിന്നാലെ നിരവധി പേരാണ് നടിക്ക് പിന്തുണയുമായി എത്തിയത്.