എനിക്ക് അദ്ദേഹത്തിന്റെ അഭിനയം കണ്ട് അസൂയ തോന്നി; എന്തൊരു നാച്ചുറലാണ് ആക്ടിങ്; നടൻ ജോജുവിനെക്കുറിച്ച് ഉലകനായകൻ പറഞ്ഞത്; വൈറലായി വാക്കുകൾ!

Update: 2025-05-25 11:42 GMT
എനിക്ക് അദ്ദേഹത്തിന്റെ അഭിനയം കണ്ട് അസൂയ തോന്നി; എന്തൊരു നാച്ചുറലാണ് ആക്ടിങ്; നടൻ ജോജുവിനെക്കുറിച്ച് ഉലകനായകൻ പറഞ്ഞത്; വൈറലായി വാക്കുകൾ!
  • whatsapp icon

ചെന്നൈ: അടുത്ത് ബിഗ് റിലീസിനൊരുങ്ങുന്ന മണിരത്നം കമല്‍ഹാസന്‍ കോമ്പോ ചിത്രം ‘തഗ് ലൈഫ്' ഓഡിയോ ലോഞ്ചില്‍ നടന്‍ ജോജുവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് നടൻ കമല്‍ഹാസന്‍. വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഉലകനായകനോടൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന റോളിൽ എത്തുന്നുണ്ട്. ജോജുവിനെക്കുറിച്ച് ഉലകനായകൻ പറഞ്ഞത് ഇങ്ങനെ...

'ജോജുവെന്ന നടനെ എനിക്ക് അറിയില്ലായിരുന്നു, അതിനിടയില്‍ അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം ഞാൻ കണ്ടു. ചിത്രത്തിൽ ഒരേ പോലീസ് സ്റ്റേഷനിൽ ജോലി ചെയുന്ന ഇരട്ട സഹോദരന്മാരായാണ് ജോജു എത്തിയത്. ഒറ്റ നോട്ടത്തിൽ നമുക്ക് തിരിച്ചറിയാം, ഇത് ആ സഹോദരനും അത് മറ്റേ സഹോദരനുമാണെന്ന്.

എനിക്ക് ഏറെ അസൂയ തോന്നിയ നടനാണ് ജോജു. പുതുതായി വരുന്ന ഒരോ അഭിനേതാവും എനിക്ക് വെല്ലുവിളിയായി എടുക്കുന്ന ആളാണ് ഞാന്‍. പക്ഷെ അവരെ അനുമോദിക്കുകയും സ്വാഗതം ചെയ്യേണ്ടതും എന്‍റെ കടമയുമാണ്' കമൽഹാസൻ പറഞ്ഞു.

Tags:    

Similar News