'താലോലിച്ച് വളർത്തിയ മകളുടെ മുന്നിൽ ഞാൻ ഇന്ന് വെറുക്കപ്പെട്ടവൻ; ആരും എന്നെ വിളിക്കാറില്ല; 'അനാഥത്വം' വല്ലാത്ത ഒരു അവസ്ഥയാണ്...!!'; പരിപാടിയിൽ പ്രസം​ഗിക്കുന്നതിനിടെ കണ്ണുകൾ നിറഞ്ഞത് ശ്രദ്ധിച്ചു; ഒരുപാട് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ആ മുഖത്ത് കണ്ടത് നിസ്സഹായവസ്ഥ; വേദനിപ്പിച്ച് കൊല്ലം തുളസിയുടെ വാക്കുകൾ

Update: 2025-08-26 05:36 GMT

കൊല്ലം: പ്രമുഖ നടൻ കൊല്ലം തുളസി തന്റെ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങൾ പങ്കുവെച്ച് വികാരഭരിതനായി. ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയപ്പോൾ താൻ ഗാന്ധിഭവനിൽ അഭയം തേടിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ മകൾ പോലും തന്നെ തിരിഞ്ഞുനോക്കുന്നില്ലെന്നും, ഫോണിൽ വിളിക്കുക പോലും ചെയ്യാറില്ലെന്നും നടൻ പറഞ്ഞു. ഗാന്ധിഭവനിലെ ഒരു പരിപാടിയിൽ വെച്ചാണ് അദ്ദേഹം ഈ ദുഃഖകരമായ വിവരങ്ങൾ പങ്കുവെച്ചത്.

"ഞാൻ ഇവിടുത്തെ അന്തേവാസിയായിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോൾ ആറുമാസം ഇവിടെ വന്നു കിടന്നു. ഭാര്യയും മക്കളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോൾ, അവരാൽ തിരസ്‌കരിക്കപ്പെട്ടപ്പോൾ ഒറ്റപ്പെട്ട സമയത്താണ് ഞാൻ ഇവിടെ അഭയം തേടിയത്. ഞാൻ ഓമനിച്ച് വളർത്തിയ മകൾ പോലും ഇന്ന് എനിക്ക് അന്യയാണ്.

അവൾ ഒരു വലിയ എഞ്ചിനീയർ ആണ്. മരുമകൻ ഡോക്ടറാണ്. അവർ ഓസ്‌ട്രേലിയയിൽ സെറ്റിൽഡ് ആണ്. പക്ഷെ ഫോണിൽ വിളിക്കുക പോലും ഇല്ല. അവർക്ക് ഞാൻ വെറുക്കപ്പെട്ടവനാണ്. ഏത് സമയത്തും എന്തും സംഭവിക്കാം, ഇതൊക്കെ നമുക്ക് ഒരു പാഠമാണ്," കൊല്ലം തുളസി പറഞ്ഞു. താൻ ഓമനിച്ച് വളർത്തിയ മകൾ തനിക്ക് അന്യയായിരിക്കുന്നു എന്ന നടന്റെ വാക്കുകൾ സദസ്സിനെ വേദനിപ്പിച്ചു.

അഭിനേത്രി ലൗലിയെക്കുറിച്ചും കൊല്ലം തുളസി പരിപാടിയിൽ പരാമർശിച്ചു. "എന്റെ കൂടെ അഭിനയിച്ച വലിയ നാടക നടിയാണ് ലൗലി. ഒട്ടനവധി സംസ്ഥാന അവാർഡുകൾ വാങ്ങിയിട്ടുണ്ട്. ഇപ്പോൾ അവർക്ക് ആരുമില്ല. സ്വന്തം അമ്മയുമായിട്ടാണ് ലൗലി ഇവിടെ വന്നത്. അവർക്ക് അവരുടെ അമ്മയെ വിട്ടുപിരിയാൻ വയ്യ.

ഭർത്താവും മക്കളും അമ്മയെ എവിടെയെങ്കിലും കൊണ്ട് കളയാനാണ് പറഞ്ഞത്. പക്ഷേ അതിന് ലൗലിക്ക് കഴിഞ്ഞില്ല. കഷ്ടപ്പെട്ടു, ദാരിദ്ര്യമായി. ആയകാലത്ത് ഉണ്ടാക്കിയതെല്ലാം കൊണ്ട് മക്കളെ പഠിപ്പിച്ചു. അവരെല്ലാം ഇന്ന് സർക്കാർ ഉദ്യോഗസ്ഥരാണ്. ആ അവരിന്ന് ഗാന്ധിഭവനിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതാണ് മനുഷ്യന്റെ അവസ്ഥ," അദ്ദേഹം കൂട്ടിച്ചേർത്തു.

അവരാൽ തിരസ്കരിക്കപ്പെട്ടപ്പോൾ ഒറ്റപ്പെട്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. "ഞാൻ ഓമനിച്ച് വളർത്തിയ എൻ്റെ മകൾ പോലും ഇന്ന് എനിക്ക് അന്യയാണ്. അവൾ വലിയ എൻജിനീയറാണ്, മരുമകൻ ഡോക്ടറാണ്. അവർ ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയെങ്കിലും, എന്നെ ഫോണിൽ വിളിക്കുക പോലും ചെയ്യാറില്ല. അവർക്ക് ഞാൻ വെറുക്കപ്പെട്ടവനാണ്," കൊല്ലം തുളസി കൂട്ടിച്ചേർത്തു.

"ഒരു പിടി നമ്മുടെ കയ്യിൽ വേണം. ഏതു സമയത്താണ് എന്താണ് സംഭവിക്കുക എന്ന് നമുക്ക് അറിയില്ല. ഇതെല്ലാം നമുക്കെല്ലാവർക്കും ഒരു പാഠമാണ്," കൊല്ലം തുളസി ഓർമ്മിപ്പിച്ചു. ജീവിതത്തിൽ തിരിച്ചടികൾ നേരിടുമ്പോൾ തണലാകാൻ കുടുംബബന്ധങ്ങൾ പോലും ഇല്ലാതാകുന്ന അവസ്ഥയാണ് പലർക്കും നേരിടേണ്ടി വരുന്നതെന്ന് അദ്ദേഹത്തിൻ്റെ വാക്കുകൾ അടിവരയിടുന്നു.

Tags:    

Similar News