'കാവ്യ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍'? ശോഭയെ ട്രോളിയ ധ്യാന്‍ ശ്രീനിവാസന്റെ ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ സംഭവിച്ചത്; ബ്രിട്ടീഷ് മലയാളി അവാര്‍ഡ്സിലെ ആ രഹസ്യം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര; സ്റ്റോക്കിലെ വടംവലി മത്സരത്തില്‍ കൂട്ടച്ചിരി ഉയര്‍ന്നത് ഇങ്ങനെ
'കാവ്യ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍'? ശോഭയെ ട്രോളിയ ധ്യാന്‍ ശ്രീനിവാസന്റെ ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ സംഭവിച്ചത്
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: ധ്യാന്‍ ശ്രീനിവാസന്റെ വായില്‍ നിന്നു വീഴുന്ന ഓരോ വാക്കുകളും കൗണ്ടറുകളും വൈറലാണ് സോഷ്യല്‍ മീഡിയയില്‍. അക്കൂട്ടത്തിലേക്ക് ഒരാഴ്ച മുമ്പ് പീറ്റര്‍ബറോയില്‍ സംഘടിപ്പിച്ച മറുനാടന്‍ മലയാളിയുടെ സഹോഹദ സ്ഥാപനമായ ബ്രിട്ടീഷ് മലയാളി അവാര്‍ഡ്സ് വേദിയിലെ ചില സംഭവങ്ങളും എത്തിയത്. അവാര്‍ഡ്സിലെ സൗന്ദര്യ മത്സരത്തില്‍ മത്സരാര്‍ത്ഥികളോട് ചോദിക്കാന്‍ നേരത്തെ ചില ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നു.
അങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള റൗണ്ടില്‍ പരിപാടിയില്‍ അതിഥിയായി എത്തിയ ബിഗ്ബോസ് താരം ശോഭാ വിശ്വനാഥ് ഒരു ചോദ്യം ചോദിച്ചു. 'കാവ്യ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍' എന്ന ചോദ്യമായിരുന്നു അത്. മത്സരാര്‍ത്ഥി അതിനു വിദഗ്ധമായി മറുപടി നല്‍കിയെങ്കിലും മത്സര ശേഷം വേദിയിലെത്തിയ ധ്യാന്‍ ശ്രീനിവാസന്‍ ശോഭയെ പരസ്യമായി തന്നെ ട്രോളി കൊല്ലുകയായിരുന്നു.
ഇതെന്ത് ചോദ്യമാണ് എന്നു ചോദിച്ചു തുടങ്ങിയ ധ്യാന്‍ 'കാവ്യ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍ എന്നുള്ള ചോദ്യത്തിനുശേഷം ഞാന്‍ പ്രതീക്ഷിച്ച ചോദ്യം ദിലീപ് ഓര്‍ പഴസര്‍ സുനി എന്ന ചോദ്യമാണ്. അങ്ങനേയും ചോദിക്കാം. വേണമെങ്കില്‍ ചോദിച്ചോളൂ... എന്റെ ജീവിതത്തിലെ ആദ്യത്തെ ഫാഷന്‍ ഷോയാണ് ഞാന്‍ ഇന്ന് കണ്ടത്. അതില്‍ നിന്നും കിട്ടിയ തിരിച്ചറിവും പാഠവും എന്താണെന്ന് ചോദിച്ചാല്‍ ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് ഫാഷന്‍ ഷോ കാണണം എന്നതാണ്. അന്ന് ഇതുപോലുള്ള ജഡ്ജ്മാരും കുറേ കൂറ ചോദ്യങ്ങളും ഇല്ലാതിരുന്നാല്‍ മാത്രം മതി. കാവ്യ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍ ഓര്‍ ഭാവന, വാട്ട് ഈസ് എ വുമണ്‍, ഹു ആര്‍ യു, വാട്ട് ആര്‍ യു ഡൂയിങ്... ഇതൊക്കെയാണോ ചോദ്യം?', എന്നാണ് ധ്യാന്‍ ചോദിച്ചത്.
സോഷ്യല്‍ മീഡിയയില്‍ നിറയെ കൈയ്യടി ധ്യാനിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ, ഈ സംഭവത്തിനു പിന്നില്‍ നടന്നത് എന്താണെന്ന് എല്ലാത്തിനും സാക്ഷിയായി ഉണ്ടായിരുന്ന ലക്ഷ്മി നക്ഷത്ര വെളിപ്പെടുത്തിയിരിക്കുകയാണ്. നിരവധി ചോദ്യങ്ങള്‍ തയ്യാറാക്കിയ കൂട്ടത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഈ ചോദ്യം ഇട്ടതെന്നും മനപ്പൂര്‍വ്വം ഒരു കണ്ടന്റുണ്ടാക്കുവാനും ഷോ രസകരമായ രീതിയില്‍ കൊണ്ടുപോകുവാനും ധ്യാനിട്ട നമ്പറാണെന്നുമാണ് ലക്ഷ്മി നക്ഷത്ര ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ബ്രിട്ടീഷ് മലയാളി ഓള്‍ യൂറോപ്പ് വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ലക്ഷ്മി ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ സംഭവിച്ചത് വെളിപ്പെടുത്തിയത്. വടംവലി മത്സരത്തിലെ മുഖ്യാതിഥി ആയിരുന്നു ലക്ഷ്മി നക്ഷത്ര. മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ആവേശം പകര്‍ന്നെത്തിയ ലക്ഷ്മി സമ്മാനദാനവും നിര്‍വ്വഹിച്ചാണ് മടങ്ങിയത്.