ആദ്യം സഹിക്കാൻ കഴിയാത്ത വയറുവേദനയായിരുന്നു; ആശുപത്രി ടെസ്റ്റിൽ ഞാൻ കരഞ്ഞുപോയി; ഒടുവിൽ കരളിൽ കാൻസറെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു; തുറന്നുപറഞ്ഞ് നടി ദീപിക കക്കർ

Update: 2025-05-28 16:44 GMT

ഹിന്ദി ടെലിവിഷൻ പരമ്പരകളിലൂടെ ഏറെ പ്രിയങ്കരിയായ നടി ദീപിക കക്കർ അടുത്തിടെയാണ് തനിക്ക് കരളിൽ ട്യൂമർ കണ്ടെത്തിയ വിവരം അറിയിച്ചത്. ഇപ്പോഴിതാ, താൻ സ്റ്റേജ് 2 ലിവർ കാൻസറിനെതിരെ പോരാടുകയാണെന്ന് പങ്കുവെച്ചിരിക്കുകയാണ് ദീപിക. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്.

ദീപികയുടെ കുറിപ്പ്

കഴിഞ്ഞ കുറച്ച് ആഴ്ചകൾ തന്നെ സംബന്ധിച്ച് കഠിനമായിരുന്നു. വയറിന്റെ മുകൾഭാ​ഗത്ത് വേദനയുമായാണ് ആശുപത്രിയിലേക്ക് പോകുന്നത്. പരിശോധനയിൽ കരളിൽ ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ട്യൂമറാണെന്ന് പറഞ്ഞു. എന്നാൽ ആ ട്യൂമർ കാൻസറാണെന്ന് സ്ഥിരീകരിച്ചുവെന്നും സ്റ്റേജ് 2 ലിവർ കാൻസർ ആണെന്നും ദീപിക പറഞ്ഞു. ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് പോകുന്നതെന്നും കരുത്തോടെ പോസിറ്റീവായി രോ​ഗത്തെ നേരിടാൻ പോവുകയാണെന്നും ദീപിക കുറിച്ചു.

അതേസമയം, ട്യൂമർ കണ്ടെത്തിയതിനേക്കുറിച്ച് ദീപികയും ഭർത്താവ് ഷൊയ്ബ് ഇബ്രാഹിമും നേരത്തേ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. വയറുവേ​ദന കുറയാതെയാണ് വിദ​ഗ്ധ പരിശോധന തേടിയതെന്നും തുടക്കത്തിൽ അസിഡിറ്റിയുടേതാണ് എന്നാണ് കരുതിയതെന്നും ദീപിക പറഞ്ഞിരുന്നു. ആന്റിബ‌യോട്ടിക്കുകൾ കഴിച്ചിട്ടും കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ട്യൂമർ കണ്ടെത്തിയത് എന്നും ഇരുവരും പറഞ്ഞിട്ടുണ്ട്.

Tags:    

Similar News