'കൊഞ്ചി കൊഞ്ചി ചിരിച്ചാൽ..'; സെറ്റുസാരിയിൽ സുന്ദരിയായി മീനാക്ഷി; ഒപ്പം ദിലീപിന്റെ ഹിറ്റ് ഗാനവും; കാവ്യ മാധവന്റെ 'ലക്ഷ്യയുടെ' മോഡലായി താരപുത്രിയുടെ ചിത്രങ്ങൾ വൈറൽ
കൊച്ചി: നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന് വേണ്ടിയാണ് മീനാക്ഷി മോഡലായത്. കേരളത്തനിമ വിളിച്ചോതുന്ന പട്ടുസാരിയിൽ അതിസുന്ദരിയായാണ് മീനാക്ഷി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ്. ആണ് മീനാക്ഷിയെ അണിയിച്ചൊരുക്കിയത്. പ്രശസ്ത ഫോട്ടോഗ്രാഫർ ജീസ് ജോൺ ആണ് ചിത്രങ്ങൾ പകർത്തിയത്. മീനാക്ഷി തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾക്കൊപ്പം അച്ഛൻ ദിലീപ് നായകനായ 'അവതാരം' എന്ന സിനിമയിലെ 'കൊഞ്ചി കൊഞ്ചി ചിരിച്ചാൽ' എന്ന ഗാനവും മീനാക്ഷി ചേർത്തിട്ടുണ്ട്.
ആരാധകരിൽ നിന്നും സിനിമാ രംഗത്തുള്ളവരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നടൻ മനോജ് കെ. ജയന്റെ മകൾ തേജ ലക്ഷ്മി ഉൾപ്പെടെ നിരവധി പേർ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയ മീനാക്ഷി, നിലവിൽ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്. പഠനത്തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമായ മീനാക്ഷിയുടെ പുതിയ ഓണം ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.