'ഞങ്ങൾ മൂന്നുപേരും പോസ് ചെയ്യാൻ തയ്യാറാ..'; കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മിയ ജോർജ്; ഏറ്റെടുത്ത് ആരാധകർ

Update: 2025-10-04 13:17 GMT

കൊച്ചി: കുടുംബത്തോടൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച് ചലച്ചിത്ര താരം മിയ ജോർജ്. ഭർത്താവ് അശ്വിൻ ജോയ്, മകൻ ലൂക്ക എന്നിവരോടൊപ്പം സ്റ്റൈലിഷ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

കഴിഞ്ഞ വർഷം 'ബിഗ് ബെൻ', 'തലവൻ' എന്നീ ചിത്രങ്ങളിലൂടെ മിയ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ഇതിന് പുറമെ 'ജയ് മഹേന്ദ്രൻ' എന്ന വെബ് സീരീസിലൂടെ ഒടിടി പ്ലാറ്റ്‌ഫോമിലും താരം അരങ്ങേറ്റം കുറിച്ചു. സിനിമയിൽ സജീവമല്ലെങ്കിലും, മിനിസ്ക്രീനിലെ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുമായി നിരന്തരം സംവദിക്കുന്നുണ്ട് മിയ.

കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ‘ബിഗ് ബെൻ’ ആണ് മിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ‘തലവൻ’ ആയിരുന്നു മിയയുടെ മറ്റൊരു റിലീസ്. ‘ജയ് മഹേന്ദ്രൻ’ എന്ന വെബ്സീരിസിലൂടെ ഒടിടിയിലും നടി അരങ്ങേറ്റം കുറിച്ചു.

Tags:    

Similar News