'എന്താണ് മോനെ ഇതൊക്കെ..ഇത് കണ്ണല്ലേ...ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ...!'; ലാലേട്ടന്റെ പറച്ചിൽ കേട്ട് ആകെ തളർന്നുപോയ ആ മാധ്യമപ്രവർത്തകൻ; ഒടുവിൽ ഒരൊറ്റ ഫോൺ കോളിൽ ആശ്വാസ വാക്കുകൾ; പുരികത്ത് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടുവെന്നും കുഴപ്പമില്ല മോനേയെന്നും ഫോൺ സംഭാഷണം; മോഹൻലാലിന്റെ സുഹൃത്തിന്റെ വാക്കുകളും വൈറൽ!
കഴിഞ്ഞ ദിവസം മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ കണ്ണിൽ ഒരു മാധ്യമപ്രവർത്തകന്റെ മൈക്ക് കൊണ്ടത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്. വിസ്മയ മോഹൻലാലിന്റെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയാകുന്നതിന് ഇടയിലാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയത്. പരിപാടിക്കു ശേഷം മടങ്ങുന്നതിന് ഇടയിൽ വിസ്മയയുടെ സിനിമാപ്രവേശവുമായ ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ താരത്തെ സമീപിച്ചു.
മാധ്യമപ്രവർത്തകരോടു സംസാരിച്ചു കാറിൽ കയറുന്നതിന് ഇടയിലാണ് ഒരു ചാനൽ മൈക്ക് താരത്തിന്റെ കണ്ണിൽ കൊള്ളുകയായിരുന്നു. ഇപ്പോഴിതാ, മാപ്പ് പറയാൻ വിളിച്ച ആളെ കൂളാക്കി വിട്ടിരിക്കുകയാണ് ലാലേട്ടൻ. പുരികത്ത് കൊള്ളേണ്ടത് കണ്ണിൽ കൊണ്ടു...അത്രയേ ഉള്ളുവെന്നും അവസാനം ഫോൺ വയ്ക്കാൻ നേരം നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ എന്ന് തമാശ രൂപേണ മോഹൻലാൽ പറയുകയും ചെയ്തു.
ലാലേട്ടന്റെ വാക്കുകൾ..
എനിക്ക് യാതൊരു വിധ പ്രയാസമോ പ്രശ്നമോ ഇല്ല മോനെ. പുരികത്ത് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടു അത്രയേ ഉള്ളു. ഫോൺ വയ്ക്കാൻ നേരം ‘ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ’ എന്ന ഡയലോഗ് തമാശയ്ക്ക് ആവർത്തിക്കുക കൂടി ചെയ്തു.
സോഷ്യൽ മീഡിയയിൽ ഈ സംഭവത്തിനു കാരണക്കാരനായ മാധ്യമപ്രവർത്തകനെ കുറ്റപ്പെടുത്തുന്ന വിമർശനങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് മോഹൻലാൽ ഈ മാധ്യമപ്രവർത്തകന്റെ ഫോൺ നമ്പർ കണ്ടെത്തി അയാളെ വിളിച്ചത്. മോഹൻലാലിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ സനിൽകുമാറിന്റെ ഫോണിൽ നിന്നാണ് മാധ്യമപ്രവർത്തകനെ ബന്ധപ്പെട്ടത്.
ആൾക്കൂട്ടത്തിനിടയില്‍ നിന്നപ്പോൾ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഓർത്തില്ലെന്നും കയ്യിൽ നിന്നും മൈക്ക് പെട്ടന്നു വഴുതിപ്പോയതാണെന്നും മാധ്യമ പ്രവർത്തകൻ മോഹൻലാലിനോടു പറയുന്നുണ്ട്. അതിലൊന്നും കുഴപ്പമില്ലെന്നു പറഞ്ഞ താരം, നന്നായി ഇരിക്കൂ എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.
അതുപോലെ നടൻ മോഹൻലാലിന്റെ സുഹൃത്തിന്റെ വാക്കുകളും വൈറലായിരിക്കുകയാണ്.
സനിൽ കുമാറിന്റെ വാക്കുകൾ...
‘ഇന്നലെ മാധ്യമപ്രവർത്തകരുടെ ഉന്തിലും തള്ളിലും പെട്ട് ഒരു മാധ്യമപ്രവർത്തകന്റെ കയ്യിലെ മൈക്ക് കണ്ണിൽ കൊണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് വേദനിച്ചു എന്നുള്ളതാണ് വാസ്തവമാണ്. മൈക്കിനെ പൊതിഞ്ഞ് സ്പോഞ്ച് ഉണ്ടെങ്കിലും റെറ്റിനയിൽ ഒക്കെ തട്ടുമ്പോൾ വേദന ഉണ്ടാകുമല്ലോ. ഞങ്ങൾ തിരുവനന്തപുരം പാപ്പനംകൊടുള്ള സ്റ്റുഡിയോയിലേക്ക് പോകുമ്പോഴും അവിടെ ചെന്നതിനു ശേഷവും അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് വെള്ളം വന്നുകൊണ്ടിരുന്നു. അവിടെ അദ്ദേഹത്തിന് ഷൂട്ട് ഉണ്ടായിരുന്നു. അവിടേക്ക് പോകുന്നതിനിടെ അദ്ദേഹം ഇടയ്ക്കിടെ കണ്ണ് ഒപ്പിക്കൊണ്ടിരിക്കുകയായിരുന്നു. ഷൂട്ടിനിടയിലും കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. കണ്ണിന് വേദനയും ഉണ്ടായിരുന്നു.
ഇന്ന് രാവിലെ വരെയും കണ്ണിന് അസ്വസ്ഥത ഉണ്ടായിരുന്നു. സാമൂഹ്മാധ്യമങ്ങളിൽ ഇൗ സംഭവത്തിനു കാരണക്കാരനായ മാധ്യമപ്രവർത്തകനെ കുറ്റപ്പെടുത്തുന്ന വിമർശനങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോൾ അദ്ദേഹം ഈ മാധ്യമപ്രവർത്തകന്റെ ഫോൺ നമ്പർ കണ്ടെത്തി അയാളെ വിളിച്ചു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് ആ മാധ്യമപ്രവർത്തകനെ ആശ്വസിപ്പിച്ചു. ഫോൺ വയ്ക്കാൻ നേരം ‘ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ’ എന്ന ഡയലോഗ് തമാശയ്ക്ക് ആവർത്തിക്കുക കൂടി ചെയ്തു.
അതിനിടെ, മോഹൻലാലിന്റെ കണ്ണിൽ മൈക്ക് തട്ടിയ സംഭവത്തിൽ നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മോഹൻലാൽ മാന്യമായി പെരുമാറുക മാത്രമല്ല ആ സംഭവത്തിന്റെ സമ്മർദ്ദം ലഘൂകരിക്കാൻ ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് തമാശരൂപത്തിൽ പറയുകയും ചെയ്തു. ഇതെല്ലാം ശരിക്കും ഒരു ഇതിഹാസതാരത്തിനെ കഴിയൂ എന്നാണ് ആരാധകപക്ഷം. മോഹൻലാലിന്റെ പ്രതികരണവും ഡയലോഗും വൈറലായിക്കഴിഞ്ഞു. ‘ലൂസിഫറിലെ സ്റ്റീഫൻ ആണേൽ കാണാമായിരുന്നു.. എടുത്ത് എയറിൽ കേറ്റിയേനെ! ഇത് ദൃശ്യത്തിലെ ലാലേട്ടൻ ആയി പോയി,’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.