ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രത്തില്‍ വില്ലന്‍ നിവിന്‍ പോളിയോ? സൈബറിടത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും പ്രതികരിക്കാതെ സിനിമയുടെ അണിയറക്കാര്‍

ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രത്തില്‍ വില്ലന്‍ നിവിന്‍ പോളിയോ?

Update: 2025-06-04 12:18 GMT

ചെന്നൈ: കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ നിവിന്‍ പോളി വില്ലനോ? രാഘവ ലോറന്‍സ് നായകനാകുന്ന ബെന്‍സ് എന്ന ചിത്രത്തിലാണ് നിവിന്‍ വില്ലനാകുന്നു എന്ന റിപ്പോര്‍ട്ടുകളുള്ളത്. ചിത്രം ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അതിലെ കാസ്റ്റിങ്ങിനെ കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ നിവിന്‍ പോളിയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിവിന്‍ പോളി പ്രധാന വില്ലന്‍ വേഷം കൈകാര്യം ചെയ്യുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അണിയറ പ്രവര്‍ത്തകര്‍ ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഊഹാപോഹങ്ങള്‍ സത്യമാവുകയാണെങ്കില്‍ നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചു വരവ് തന്നെ ആവും ഇതെന്നാണ് വിലയിരുത്തല്‍.

ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. ബെന്‍സ് സിനിമയെ അവതരിപ്പിച്ചുകൊണ്ട് ലോകേഷും ഭാഗമായ ഇന്‍ട്രോ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. എല്‍.സിയു ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ഇത്. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Tags:    

Similar News