ടെറര്‍ ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍; 'ഡീയസ് ഈറേ'യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍; പോസ്റ്റര്‍ ഇറക്കിയത് താരത്തിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്
കൊച്ചി: പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം 'ഡീയസ് ഈറേ'യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ ലുക്കിലുള്ള പോസ്റ്റര്‍ എത്തിയത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഗൗനത്തിലൂടെയാണ് പ്രണവ് എത്തുന്നത് എന്ന് പോസ്റ്റര്‍ വ്യക്തമാക്കുന്നു.
'ഭ്രമയുഗം' എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഹൊറര്‍ ത്രില്ലറിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവനും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഡീയസ് ഈറേ'. ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത്. ഇതൊരു തീവ്രമായ ഹൊറര്‍ ത്രില്ലറായിരിക്കുമെങ്കിലും, അതിന്റെ കഥപറച്ചില്‍ ശൈലിയില്‍ വന്‍ വ്യത്യാസം കൊണ്ടുവരുന്ന വേദിയാവുമെന്നും അണിയറക്കാര്‍ വ്യക്തമാക്കുന്നു. 2025 ഏപ്രില്‍ 29ന് ചിത്രീകരണം പൂര്‍ത്തിയായ ചിത്രമിപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണുള്ളത്. അന്താരാഷ്ട്ര നിലവാരത്തില്‍ ഹൊറര്‍ സിനിമയ്ക്ക് ഇന്ത്യയില്‍ വാതില്‍ തുറക്കുന്നു എന്ന നിലയിലാണ് 'ഡീയസ് ഈറേ'യെ അണിയറപ്രവര്‍ത്തകര്‍ കണ്ടിരിക്കുന്നത്.
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധായകന്‍: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്സ്: ങ ഞ രാജാകൃഷ്ണന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിംഗ്‌സണ്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, പബ്ലിസിറ്റി ഡിസൈന്‍: എയിസ്‌തെറ്റിക് കുഞ്ഞമ്മ, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ഡിജിബ്രിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പിആര്‍ഒ: ശബരി, മ്യൂസിക് ഓണ്‍: നൈറ്റ് ഷിഫ്റ്റ് റെക്കോര്‍ഡ്‌സ്.