'അത്രമേൽ മധുരമുള്ള ഒരു അടപ്രഥമൻ പോലെ'; അഭിനയം ലോകം മുഴുവൻ പ്രസിദ്ധം; പുരുഷന്മാരെപ്പോലും ആകർഷിക്കുന്ന ഒരു വ്യക്തിത്വം; ഫഹദിനെക്കുറിച്ച് പാർത്ഥിപൻ പറയുന്നതിങ്ങനെ

Update: 2025-12-24 13:51 GMT

ചെന്നൈ: നടൻ ഫഹദ് ഫാസിലിനെക്കുറിച്ച് തമിഴ് നടനും സംവിധായകനുമായ പാർത്ഥിപൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഫഹദിനെയും അദ്ദേഹത്തിന്റെ പിതാവ് ഫാസിലിനെയും കുറിച്ചാണ് പാർത്ഥിപൻ തന്റെ എക്സ് പേജിൽ കുറിച്ചത്. ഫാസിൽ സാറിനെ കണ്ടപ്പോൾ അദ്ദേഹം വളരെ നിഷ്കളങ്കമായി, "ഇത് എന്റെ മകൻ ഫഹദാണ്, നിങ്ങൾക്കറിയാമല്ലോ?" എന്ന് പരിചയപ്പെടുത്തിയതായി പാർത്ഥിപൻ പറഞ്ഞു.

നോർത്ത് ആർക്കോട്ട്, സൗത്ത് ആർക്കോട്ട്, നഗരം, ചെങ്കൽപേട്ട് തുടങ്ങി ലോകം മുഴുവൻ അദ്ദേഹത്തിന്റെ അഭിനയം പ്രസിദ്ധമാണ്. ഫഹദിന്റെ അഭിനയം അത്രമേൽ മധുരമുള്ള ഒരു അടപ്രഥമൻ (പായസം) പോലെയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. വളരെ കൗതുകം തോന്നുന്ന വ്യക്തിത്വമാണ് ഫഹദിന്റേതെന്ന് പാർത്ഥിപൻ കുറിച്ചു. ഏറെ ഇഷ്ടത്തോടെ താൻ ഫഹദിനൊപ്പം ഒരു സെൽഫി എടുത്തുവെന്നും അതിനെ സന്തോഷത്തിന്റെ കുൽഫി എന്നാണ് അദ്ദേഹം വിളിച്ചത്.

തന്നെ സംസാരിപ്പിച്ചുകൊണ്ട് ഫഹദ് തന്നെ ആകർഷിച്ചുവെന്നും, പുരുഷന്മാരെപ്പോലും ആകർഷിക്കുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടെന്നും പാർത്ഥിപൻ പറഞ്ഞു. മലയാള സിനിമയോടും താരങ്ങളോടുമുള്ള തന്റെ ആത്മബന്ധം പാർത്ഥിപൻ മുൻപും വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നടൻ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയിരുന്നു. ഫഹദിന് പുറമെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും കഴിഞ്ഞദിവസം പാർത്ഥിപൻ പങ്കുവെച്ചിരുന്നു.

Tags:    

Similar News