അതിജീവിത നീതി ലഭിച്ചില്ലെന്ന് പറയുമ്പോള്‍, ലഭിച്ചുവെന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് ദിലീപും പ്രോസിക്യൂഷനും അതിജീവിതയും ആരോപിക്കുന്നു; ആര്‍ക്കെതിരെയാണ് ഗൂഢാലോചന എന്നതാണ് കണ്ടെത്തേണ്ടതെന്ന് പ്രേംകുമാര്‍

അതിജീവിത നീതി ലഭിച്ചില്ലെന്ന് പറയുമ്പോള്‍, ലഭിച്ചുവെന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും

Update: 2025-12-12 13:34 GMT

തിരുവനന്തപുരം: അതിജീവിത നീതി ലഭിച്ചില്ലെന്ന് പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയുമെന്ന് നടന്‍ പ്രേംകുമാര്‍. ഈ കേസില്‍ ഗൂഢാലോചനയുണ്ട് എന്ന് വ്യക്തമാണ്. ദിലീപും, പ്രോസിക്യൂഷനും, അതിജീവിതയും ഗൂഢാലോചന ആരോപിക്കുന്നു. ആര്‍ക്കെതിരെയാണ് ഗൂഢാലോചന എന്നതാണ് കണ്ടെത്തേണ്ടത്. എന്താണ് ഗൂഢാലോചന, ആരാണ് ഗൂഢാലോചന നടത്തിയത് എന്നത് കൃത്യമായി കണ്ടെത്തണം. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.

കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് കോടതി വിധിച്ചിരുന്നു. 120ബി ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രതികള്‍ക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. അതിജീവിതക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. അതിജീവിതയുടെ സ്വര്‍ണമോതിരം തിരികെ നല്‍കണമെന്നും കോടതി. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം കഠിനതടവും 25000 പിഴയും ശിക്ഷ. അന്വേഷണ ഉദ്യോഗസ്ഥന്റെ പെന്‍ഡ്രൈവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ കൈകാര്യം ചെയ്യരുതെന്നും കോടതി. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഫൈന്‍ അടയ്ക്കാത്ത പക്ഷം ഒരുവര്‍ഷം അധികം ശിക്ഷ അനുവദിക്കണം.

Tags:    

Similar News