രണ്‍ബീര്‍ ചോക്ലേറ്റ് ബോയിയെ പോലെ; രാമനാകാന്‍ രണ്‍ബീറിനേക്കാള്‍ നല്ലത് റാം ചരണെന്ന് സോഷ്യല്‍ മീഡിയ

രണ്‍ബീര്‍ ചോക്ലേറ്റ് ബോയിയെ പോലെ

Update: 2025-07-06 12:29 GMT

മുംബൈ: ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. രണ്‍ബീര്‍ കപൂര്‍ രാമനും യാഷ് രാവണനുമാകുന്ന ചിത്രത്തില്‍ സീതയാകുന്നത് സായ് പല്ലവിയാണ്. നിതീഷ് തിവാരിയാണ് ഈ ചിത്രം ഒരുക്കുന്നത്. കഴിഞ്ഞ ദിവസം രാമായണയുടെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

വിഡിയോയുടെ അവസാന ഭാഗത്താണ് രണ്‍ബീറിനെയും യഷിനെയും അവതരിപ്പിച്ചിരിക്കുന്നത്. രണ്‍ബീറിന്റെയും യഷിന്റെയും പൂര്‍ണമായ ലുക്കും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം പുറത്തുവന്ന ദൃശ്യങ്ങളില്‍ ആരാധകര്‍ അത്രയ്ക്ക് ഹാപ്പിയല്ല. രണ്‍ബീറിന് പകരം രാമനായി റാം ചരണ്‍ മതിയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.

'രണ്‍ബീറിനോട് ദേഷ്യമൊന്നുമില്ല, പക്ഷേ രാമനായി ഏറ്റവും ഉചിതം റാം ചരണ്‍ ആയിരുന്നു', 'രണ്‍ബീറിനെ കണ്ടാല്‍ ഒരു ചോക്ലേറ്റ് ബോയിയെപ്പോലെയുണ്ട്', 'രാമന്‍ ആകാനുള്ള ലുക്ക് രണ്‍ബീറിന് ഇല്ല', 'രാമനാകാന്‍ ആശിഷ് ശര്‍മ്മയോ റാം ചരണോ ആയിരുന്നു നല്ലത്'- എന്നൊക്കെയാണ് എക്‌സില്‍ നിറയുന്ന കമന്റുകള്‍. രാമനായുള്ള റാം ചരണിന്റെ എഐ ഇമേജുകളും എക്‌സില്‍ വൈറലാണ്.

അതേസമയം ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഇപ്പോള്‍ പുറത്തുവന്നരിക്കുന്ന ?ഗ്ലിംപ്‌സ് വീഡിയോയില്‍ സായ് പല്ലവിയുടെ ലുക്ക് പുറത്തുവന്നിട്ടില്ലെങ്കിലും നടിക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

സീതയായി സായ് പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായ് പല്ലവിയ്ക്കില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത അത്ര വലിയ സ്‌കെയിലിലുള്ളതാകും രാമായണയിലെ വിഷ്വല്‍ എഫക്ട്സ് എന്നാണ് പുറത്തുവന്നിരിക്കുന്ന ഗ്ലിംപ്‌സ് വിഡിയോ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാമായണയുടെ ബജറ്റ് 835 കോടിയാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2026 ദീപാവലിയ്ക്കാണ് റിലീസാവുക. രണ്ടാം ഭാഗം 2027 ലാകും പുറത്തിറങ്ങുക.

Tags:    

Similar News