'മമ്മൂക്ക കലാമൂല്യമുള്ള സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ഒരു സിനിമ പോലെയാണ്; എവിടെയായാലും വീണ്ടും കാണാന്‍ തോന്നും: മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രമേഷ് പിഷാരടി
മലയാള സിനിമയുടെ മേഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 74-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി നടന്‍ രമേഷ് പിഷാരടി. 'മമ്മൂക്ക കലാമൂല്യമുള്ള സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ഒരു സിനിമ പോലെയാണ്. എവിടെയായാലും വീണ്ടും കാണാന്‍ തോന്നും. നല്ല സിനിമകള്‍ അത്ഭുതമാണ്, മമ്മൂക്കയും അതുപോലെ' തന്റെ ഫേസ്ബുക്കില്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പിഷാരടി കുറിച്ചു.
'ഒരു സിനിമയെ ഇഷ്ടപ്പെടാന്‍ നൂറു കാരണങ്ങള്‍ ഉണ്ടാകും. അത് കാലത്തെ അതിജീവിക്കും. വീണ്ടും വീണ്ടും കാണാന്‍ തോന്നും. കണ്ടവര്‍ കാണാത്തവരോട് പറയുകയും ചെയ്യും. മറ്റു ഭാഷകളിലും അംഗീകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യും. ചെറിയ ഇടവേളയ്ക്ക് ശേഷം അതിഗംഭീരമായി മുന്നോട്ടുപോകും. കരഞ്ഞും ചിരിച്ചും കയ്യടിച്ചും ആ കഥയില്‍ നമ്മളും പങ്കുചേരും,' എന്നാണ് പിഷാരടിയുടെ കുറിപ്പ്.
മമ്മൂട്ടി സമ്പൂര്‍ണ രോഗമുക്തനായി തിരിച്ചെത്തിയ വിവരം പൊതുജനങ്ങളെ അറിയിച്ചവരില്‍ പിഷാരടിയും ഉള്‍പ്പെട്ടിരുന്നു. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയെ കാണാന്‍ കഴിയുമെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ മുതല്‍ എറണാകുളത്തെ മമ്മൂട്ടിയുടെ വസതിക്ക് മുന്നില്‍ ആരാധകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നടന്‍ സ്ഥലത്തിലെങ്കിലും പതിവ് തെറ്റിക്കാതെ ആശംസകള്‍ അറിയിക്കാന്‍ എത്തിയ ആരാധകരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.