നായകന്റെ ആല്‍ഫാനെസ്സ് മാറ്റിവെച്ച് സാരിയുടുത്തുകൊണ്ട് പെര്‍ഫോം ചെയ്യുക, അതില്‍ തന്നെ ഡാന്‍സും, ഫൈറ്റും, ലെങ്തി ഡയലോഗുകള്‍ പറയുക; ഇന്ത്യന്‍ സിനിമയില്‍ അല്ലുവനല്ലാതെ മറ്റേതെങ്കിലും നടനുണ്ടോ? രശ്മിക
മറ്റെല്ലാ സിനിമകളെയും തറപറ്റിച്ച് റെക്കോര്‍ഡ് കളക്ഷനാണ് പുഷ്പ 2 നേടിക്കൊണ്ടിരിക്കുന്നത്. ഏള് ദിവസം കൊണ്ട് 1000 കോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിച്ചു. എന്നാല്‍ ചിത്രത്തിന് രണ്ട് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയില്‍ നായക വേഷത്തില്‍ എത്തിയ അല്ലു അര്‍ജുന്റെ പ്രകടനത്തെ നിരവധി ആളുകള്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ചിത്രത്തില്‍ അല്ലു അര്‍ജുന്റെ 20 മിനിറ്റോളം വരുന്ന ജാതര സീന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഫൈറ്റ്, ഡാന്‍സ്, ഇമോഷന്‍സ് എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച ഈ രംഗം ചെയ്യാന്‍ അല്ലുവിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്ന് പറയുകയാണ് രശ്മിക മന്ദാന. തന്റെ ജീവിതത്തില്‍ ഇന്നേവരെ ഒരു നടനും ഇങ്ങനെ പെര്‍ഫോം ചെയ്യുന്നത് കണ്ടിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭുമുഖത്തിലാണ് ഇക്കാര്യം രശ്മിക പറഞ്ഞത്.
'നല്ല ബോധ്യത്തോട് കൂടി തന്നെ പറയട്ടെ, എന്റെ ജീവിതത്തില്‍ ഒരു നടന്‍ അതുപോലെ പെര്‍ഫോം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്ലു അര്‍ജുനല്ലാതെ മറ്റൊരു നടനും ഇതുപോലെ പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഒന്ന് ചിന്തിച്ചു നോക്കൂ, ഇന്ത്യന്‍ സിനിമയില്‍ ഇതുപോലെ ചെയ്യാനുള്ള ധൈര്യം മറ്റേതെങ്കിലും നടന് ഉണ്ടാകുമോ?
നായകന്റെ ആല്‍ഫാനെസ്സ് മാറ്റിവെച്ച് സാരിയുടുത്തുകൊണ്ട് പെര്‍ഫോം ചെയ്യുക, അതില്‍ തന്നെ ഡാന്‍സും, ഫൈറ്റും ചെയ്യുക, ലെങ്തിയായിട്ടുള്ള ഡയലോഗുകള്‍ പറയുക, ഇതെല്ലാം ആര്‍ക്ക് ചെയ്യാന്‍ പറ്റും? ഈയൊരൊറ്റ സീന്‍ കൊണ്ട് എനിക്ക് അല്ലു അര്‍ജുനോട് വലിയ ബഹുമാനമാണ് തോന്നിയത്. ജീവിതകാലം മുഴുവന്‍ അത് ഉണ്ടാവുകയും ചെയ്യും,' രശ്മിക പറഞ്ഞു.
അതേസമയം, പുഷ്പയിലെ രശ്മിക മന്ദാന അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രത്തെ കുറിച്ച് വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഓവര്‍ ക്യൂട്ട്‌നെസ് ആണ് സമീപ ചിത്രങ്ങളിലെ പോലെ പുഷ്പയിലും രശ്മിക കാഴ്ചവെക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ രശ്മികയുടെ പ്രകടനത്തെ പ്രശംസിക്കുന്നവരും കുറവല്ല.