സന്തോഷം പകരുന്ന ഉടുപ്പുകള്‍ മാത്രം ധരിക്കുക; ചുറ്റുമുള്ളത് ഭയം നിറഞ്ഞ സമൂഹം; ലൈംഗികദാരിദ്ര്യം പിടിച്ച ഒരു തലമുറ; സ്ത്രീകൾക്ക് ഉപദേശവുമായി നടി റിമ കല്ലിങ്കൽ

Update: 2025-01-09 11:02 GMT

കൊച്ചി: ഇപ്പോൾ കേരളം മുഴുവൻ ഹണി റോസ് ബോബി ചെമ്മണൂർ വിഷയം ആളിക്കത്തുകയാണ്. ഇപ്പോൾ നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിലാണ്.

ഈ ഒരു സംഭവത്തിന് പിന്നാലെ സ്ത്രീകളുടെ വിഷയങ്ങൾ വീണ്ടും ചർച്ചചെയ്യപ്പെട്ടിരിക്കുകയാണ്. പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ ചൂടുപിടിക്കുമ്പോൾ കുറിപ്പ് പങ്കുവെച്ച് നടി റിമ കല്ലിങ്കലും. തങ്ങൾക്ക് ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടാമെന്നാണ് റിമ പറയുന്നത്. റിമ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ഇങ്ങനെ...

താരത്തിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ ഇങ്ങനെ..

പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.

അതേസമയം, ബോബിക്കെതിരേ പരാതി നൽകിയതുസംബന്ധിച്ച ചാനൽ ചർച്ചയിൽ തന്റെ വ്സത്രധാരണത്തെക്കുറിച്ച് പരാമർശിച്ച രാഹുൽ ഈശ്വറിനെതിരേ ഹണി റോസ് രംഗത്ത് വന്നു. രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാം എന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്.

രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായെന്നും അങ്ങനെയായിരുന്നെങ്കില്‍ തന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഹുല്‍ പ്രത്യേക ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുമായിരുന്നുവെന്നും ഹണി റോസ്‌ തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നു.

Tags:    

Similar News