എല്‍സിയുവിന്റെ ഭാഗമാകുന്നതില്‍ സന്തോഷം; ഒരു ഇന്റര്‍നാഷണല്‍ മ്യൂസിക് അപ്പ്രോച്ച് ആണ് ഈ സിനിമക്ക് വേണ്ടി എടുക്കുന്നത്: ലേകേഷ് കനകരാജിന്റെ ബെന്‍സിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറ്റിക്കാനൊരുങ്ങി സായ് അഭ്യങ്കര്‍

Update: 2024-11-04 11:02 GMT
എല്‍സിയുവിന്റെ ഭാഗമാകുന്നതില്‍ സന്തോഷം; ഒരു ഇന്റര്‍നാഷണല്‍ മ്യൂസിക് അപ്പ്രോച്ച് ആണ് ഈ സിനിമക്ക് വേണ്ടി എടുക്കുന്നത്: ലേകേഷ് കനകരാജിന്റെ ബെന്‍സിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറ്റിക്കാനൊരുങ്ങി സായ് അഭ്യങ്കര്‍
  • whatsapp icon

'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരനായ ഗായകനും സംഗീത സംവിധായകനുമാണ് സായ് അഭ്യങ്കര്‍. വലിയ ആരാധകവൃന്ദത്തെയാണ് ഈ രണ്ട് ഗാനങ്ങളിലൂടെ സായ് അഭ്യങ്കര്‍ നേടിയത്. പിന്നാലെ നിരവധി ഓഫറുകളും സായിയെ തേടിയെത്തുന്നുണ്ട്. ഇപ്പോഴിതാ ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സ് ആയ എല്‍സിയുവിലേക്ക് സായ് എത്തുകയാണ്.

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്ത് രാഘവ ലോറന്‍സ് നായകനാകുന്ന ചിത്രമാണ് 'ബെന്‍സ്'. നടന്റെ പിറന്നാളിനോടനുബന്ധിച്ച് 'ബെന്‍സി'ന്റെ അന്നൗണ്‍സ്മെന്റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 'കൈതി', 'വിക്രം', 'ലിയോ' എന്നീ സിനിമകള്‍ക്ക് ശേഷം എല്‍സിയുവിന്റെ ഭാഗമായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തുകൊണ്ട് സായ് അഭ്യങ്കര്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. എല്‍സിയുവിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും ഒരു ഇന്റര്‍നാഷണല്‍ മ്യൂസിക് അപ്പ്രോച്ച് ആണ് ഈ സിനിമക്ക് വേണ്ടി താന്‍ എടുക്കുന്നതെന്നും സായ് അഭ്യങ്കര്‍ പറഞ്ഞു.

ആദ്യം തന്നോട് കഥ പറയുമ്പോള്‍ 'ബെന്‍സ്' എല്‍സിയുവിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നില്ല. കഥ കേള്‍ക്കുമ്പോഴാണ് അതിന്റെ ഒരു സ്പാര്‍ക് തനിക്ക് കിട്ടിയതെന്നും സായ് അഭ്യങ്കര്‍ പറഞ്ഞു. ഹ്യൂമര്‍ ടച്ച് ഉള്ള ഒരു ഡാര്‍ക്ക് കൊമേര്‍ഷ്യല്‍ സിനിമയാണ് 'ബെന്‍സ്' എന്നും സായ് അഭ്യങ്കര്‍ പറഞ്ഞു.

Tags:    

Similar News