'വിവാഹവും വിവാഹമോചനവും വൈകാരികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്; ആരോഗ്യപ്രശ്‌നങ്ങളുമായി നിശബ്ദമായി പോരാടുകയണ്; സല്‍മാന്‍ ഖാന്‍

'വിവാഹവും വിവാഹമോചനവും വൈകാരികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും

Update: 2025-06-22 11:36 GMT

മുംബൈ: ബോളിവുഡിലെ മസില്‍മാനാണെങ്കിലും താനത്ര ആരോഗ്യവാനല്ലെന്ന ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് നടന്‍. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യുടെ പുതിയ സീസണിലെ ആദ്യ അതിഥിയായി എത്തിയതായിരുന്നു താരം. നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് നടന്‍ വിവാഹം, സമ്പത്ത്, വ്യക്തിപരമായ മറ്റ് കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചത്.

കപില്‍ ശര്‍മ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിവാഹവും വിവാഹമോചനവും വൈകാരികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങളുമായി നിശബ്ദമായി പോരാടുകയാണെന്ന് സല്‍മാന്‍ പങ്കുവെച്ചു.

'വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്, ട്രൈജമിനല്‍ ന്യൂറല്‍ജിയ ഉണ്ടെങ്കിലും ഞാന്‍ ജോലി ചെയ്യുന്നു, തലച്ചോറില്‍ ഒരു അന്യൂറിസം ഉണ്ട്, എന്നിട്ടും ഞാന്‍ ഇപ്പോഴും ജോലി ചെയ്യുന്നു. എവി തകരാറും ഉണ്ട്, ഇപ്പോഴും അത് തുടരുന്നു. വിവാഹ ശേഷം അവരുടെ മാനസികാവസ്ഥ മോശമാകുന്ന നിമിഷം, എനിക്കുള്ളതിന്റെ പകുതി സമ്പാദ്യം അവര്‍ എടുത്തുകളയും. ഞാന്‍ ചെറുപ്പമാണെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. എനിക്ക് അതെല്ലാം തിരികെ നേടാമായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല' -അദ്ദേഹം പറഞ്ഞു.

ട്രൈജമിനല്‍ ന്യൂറല്‍ജിയ എന്നത് ഒരു നാഡി രോഗമാണ്. അമ്പത് കഴിഞ്ഞവരെയാണ് കൂടുതലായി ബാധിക്കുന്നത്. എ.വി മാല്‍ഫോര്‍മേഷന്‍ (ആര്‍ട്ടീരിയോവീനസ് മാല്‍ഫോര്‍മേഷന്‍) എന്നത് രക്തക്കുഴലുകളുടെ അസാധാരണമായ ഒരു കുരുക്കാണ്, ഇത് ധമനികള്‍ക്കും സിരകള്‍ക്കും ഇടയിലുള്ള സാധാരണ രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു.

Tags:    

Similar News