നടന്ന കാര്യങ്ങള്‍ മാത്രമാണ് എമ്പുരാന്‍ സിനിമയില്‍ ഉള്ളത്; ആ ഗര്‍ഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങള്‍ അല്ലേ; മലയാളത്തില്‍ ഇത്രയും വലിയ ഒരു ചിത്രം വന്നത് തന്നെ അഭിമാനിക്കേണ്ട കാര്യമാണ; എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ചു നടി ഷീല
നടന്ന കാര്യങ്ങള്‍ മാത്രമാണ് എമ്പുരാന്‍ സിനിമയില്‍ ഉള്ളത്
കൊച്ചി: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ചു നടി ഷീല. നടന്ന കാര്യങ്ങള്‍ മാത്രമാണ് എമ്പുരാന്‍ സിനിമയില്‍ ഉള്ളതെന്ന് നടി പ്രതികരിച്ചു. എമ്പുരാന്‍ നല്ല സിനിമയാണ്. ഇത്തരം സിനിമ വന്നതില്‍ അഭിമാനിക്കണമെന്നും ഷീല പറഞ്ഞു. 'നടന്ന കാര്യങ്ങള്‍ വെച്ച് എത്ര ചിത്രങ്ങള്‍ എടുക്കുന്നു. ആ ഗര്‍ഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങള്‍ അല്ലേ. മലയാളത്തില്‍ ഇത്രയും വലിയ ഒരു ചിത്രം വന്നത് തന്നെ അഭിമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു,' ഷീല മാധ്യമങ്ങളോട് വ്യക്തമാക്കി.
മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഷീലയുടെ പ്രതികരണം. സിനിമക്കെതിരെ സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. സംവിധായകന്‍ പൃത്വിരാജിനെതിരെയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിനെതിരെയുമായിരുന്നു അസഭ്യവര്‍ഷം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍. ബിജെപി നേതാക്കളും പരസ്യഭീഷണിയുമായി രംഗത്ത് വന്നിരുന്നു.
വിവാദങ്ങള്‍ തുടരുന്നതിനിടെ എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തിയിരുന്നു. സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കും 24 വെട്ടിനു ശേഷമാണ് എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലേക്ക് എത്തിയത്. ഇന്നലെ രാത്രി മുതലാണ് കേരളത്തില്‍ ചിത്രത്തിന്റെ പുതിയ പതിപ്പ് പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ആദ്യപ്രദര്‍ശനം തിരുവനന്തപുരം ആര്‍ടെക് മാളിലെ തിയറ്ററില്‍ നടന്നു.
അതേസമയം, ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടും ചിത്രത്തില്‍ ദേശവിരുദ്ധതയുണ്ടെന്ന് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ ആരോപിച്ചു. മുരളി ഗോപി-പൃഥ്വിരാജ് ബന്ധത്തെപ്പറ്റി അന്വേഷിക്കണമെന്നും ഓര്‍ഗനൈസര്‍ വ്യക്തമാക്കി. അതേസമയം സെന്‍സര്‍ ബോര്‍ഡ് ഭരണകൂട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും പ്രദര്‍ശനാനുമതി കിട്ടിയ ശേഷം സിനിമയ്‌ക്കെതിരെ പ്രകോപനം ഉണ്ടാക്കുന്നതില്‍ രാഷ്ട്രീയമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു.
ഷീല, എമ്പുരാന്‍, സിനിമ, പ്രതികരണം