പ്രേമം തോന്നി പലതും ചെയ്തിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല; സത്യത്തിൽ റേപ്പ് ഒഴിച്ച് ബാക്കിയെല്ലാത്തിലും ഒരു സ്ത്രീയുടെ മൗനാനുവാദം ഉണ്ട്..അത് എങ്ങനെ ചൂഷണമാകും; തുറന്നുപറഞ്ഞ് ഷീലു അബ്രാഹം

Update: 2025-08-23 13:08 GMT

കൊച്ചി: ലൈംഗിക ചൂഷണ ആരോപണങ്ങളിൽ പുരുഷന്മാർ മാത്രമല്ല മൗനം സമ്മതമായി നൽകുന്ന സ്ത്രീകളും തെറ്റുകാരാണെന്നും പിന്നീട് ചൂഷണമായി പരാതിപ്പെടുന്നത് ശരിയല്ലെന്നും നടി ഷീലു അബ്രഹം. പ്രണയത്തിലായിരിക്കുമ്പോഴോ അല്ലാതെയോ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ, അതിനുശേഷം ചൂഷണമായി ആരോപിക്കുന്നത് ശരിയല്ലെന്ന് ഷീലു വ്യക്തമാക്കുന്നു.

റേപ്പ് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ മാറ്റിവെക്കാം, കാരണം അത് അവരുടെ മാനസിക പ്രശ്നമാണ്. എന്നാൽ സാധാരണ ബന്ധങ്ങളിൽ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളിൽ സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള സമ്മതവും ഒരു പങ്കുവഹിക്കുന്നുണ്ട്. ഏതെങ്കിലും കാര്യ സാധ്യത്തിന് വേണ്ടിയോ അല്ലെങ്കിൽ ഇഷ്ട്ടപ്രകാരമോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം, അതിനെ ചൂഷണമായി കണക്കാക്കുന്നത് ശരിയല്ലെന്ന് ഷീലു പറഞ്ഞു.

പ്രണയത്തിന്റെ പേരിൽ പലതും ചെയ്തതിനു ശേഷം പരാതി നൽകിയിട്ട് കാര്യമില്ല. കാരണം ഇത്തരം ബന്ധങ്ങളിൽ പങ്കാളികൾ രണ്ടുപേരുണ്ട്. റേപ്പ് ഒഴികെയുള്ള എല്ലാ കേസുകളിലും സ്ത്രീയുടെ മൗനം സമ്മതമായി കണക്കാക്കണമെന്നും അത് എങ്ങനെ ചൂഷണമാവുമെന്നും ഷീലു ചോദിക്കുന്നു. ഷീലു അബ്രഹാമിൻ്റെ ഈ പരാമർശത്തിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്. 

Tags:    

Similar News