'അലെെപായുതേ കണ്ണാ...'; വീടിനുള്ളിലെ ഹാളിൽ മുഴങ്ങിയ ഗാനം; ഒരാളുടെ ക്ലാസിക്കൽ ഡാൻസ് കണ്ട് അമ്പരന്ന് ആരാധകർ; മഞ്ഞ ഹൂഡിയിട്ട് താളത്തിനൊപ്പമാടി പ്രിയ താരം; അണ്ണാ..കിടിലമെന്ന് കമെന്റുകൾ
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ക്ലാസിക്കൽ ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'അലൈപായുതേ കണ്ണാ' എന്ന ഗാനത്തിന് ഷെയ്ൻ തന്റെ സുഹൃത്തായ ബ്ലെസിക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
കൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് പങ്കുവെച്ച വീഡിയോയിൽ, ഷൈൻ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങിയ ശാസ്ത്രീയ നൃത്ത രൂപങ്ങളിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ടെന്ന് സുഹൃത്ത് ബ്ലെസി കുറിച്ചു. "കൃഷ്ണന്റെ ഓടക്കുഴൽ നിങ്ങളുടെ ജീവിതത്തിൽ സ്നേഹം, സന്തോഷം, കുസൃതി എന്നിവ നിറയ്ക്കട്ടെ. രാധേ രാധേ! എൻ്റെ സുഹൃത്തിനെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ ഇതാ...", എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഷൈനിനൊപ്പം എന്നും ഉണ്ടാകുമെന്നും ബ്ലെസി വാക്കുനൽകി.
നിരവധി പേരാണ് വീഡിയോക്ക് താഴെയായി ഷൈനിന്റെ നൃത്തത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. "ഷൈൻ ഡാൻസിലും പുലിയാണ്", "നന്നായി ചെയ്തു സൂപ്പർ", "ഷെയ്ൻ ഡാൻസ് പഠിച്ചിട്ടുണ്ട്", "മൂവ് ഓക്കെ സൂപ്പറാണ്", "പൊളിച്ചു", "ഷെയ്നിൻ്റെ ഡാൻസ് സൂപ്പറാണ്, സിനിമയിലും ഇത് കാണിക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു", "അണ്ണൻ ഇതിലും പുലി ആയിരുന്നോ" എന്നിങ്ങനെ പോകുന്നു കമന്റുകൾ.
എം.സി. ജോസഫ് സംവിധാനം ചെയ്ത 'മീശ'യാണ് ഷെയ്നിൻ്റെ അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമ. ശാസ്ത്രീയ നൃത്തത്തിൽ ഷൈൻ പ്രകടിപ്പിച്ച മികവ് ആരാധകർക്കിടയിൽ വലിയ രീതിയിലാണ് ചർച്ചയായിരിക്കുന്നത്.