കന്നഡയിൽ അരങ്ങേറ്റം കുറിക്കാൻ സുരാജ് വെഞ്ഞാറമൂട്; വേഷമിടുന്നത് സൂപ്പർസ്റ്റാർ ശിവരാജ്കുമാർ നായകനാകുന്ന ചിത്രത്തിൽ

Update: 2025-10-30 15:45 GMT

ബെംഗളൂരു: കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി സുരാജ് വെഞ്ഞാറമൂട്. സൂപ്പർസ്റ്റാർ ശിവരാജ്കുമാർ നായകനാകുന്ന 'ഡാഡ്' എന്ന ചിത്രത്തിലൂടെയാണ് താരം കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നത്. അനിൽ കന്നേഗണ്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം അച്ഛൻ-മകൾ ബന്ധത്തെ ആസ്പദമാക്കിയുള്ളതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

'ഡാഡ്' ചിത്രത്തിൻ്റെ നിർമ്മാണവേളയിൽ സുരാജിനൊപ്പം അഭിനയിച്ച അനുഭവം കന്നഡ സിനിമാ നിർമ്മാതാവും നടനുമായ അരവിന്ദ് കുപ്ലിക്കർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 'ചെറിയ വേഷമാണെങ്കിലും അത്ഭുത നടൻ സുരാജ് വെഞ്ഞാറമൂടിനോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. കഥാപാത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ എനിക്ക് വലിയ പ്രചോദനമായി. അദ്ദേഹത്തോടൊപ്പം സഹനടനായി അഭിനയിച്ചത് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു,' അരവിന്ദ് കുപ്ലിക്കർ കുറിച്ചു.

'അസുരൻ', 'വിടുതലൈ 2' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ കെൻ കരുണാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിലെത്തുന്നത്. 'ജയിലർ 2'ന് ശേഷം അദ്ദേഹം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. മലയാളത്തിൽ ടൊവീനോ തോമസ് നായകനായ 'നരിവേട്ട'യാണ് സുരാജ് അവസാനമായി അഭിനയിച്ച ചിത്രം. 'ഐ നോബഡി', '2 ജെന്റിൽ‌മെൻ', 'വാക്ക്' തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Tags:    

Similar News