അതിനുശേഷം അമ്മ മറ്റൊരാളെ കല്യാണം കഴിച്ചു; ഇടയ്ക്ക് ഒരു ദിവസം മാമൻ വീട്ടിൽ വന്നു; അമ്മ അന്നേരം കതക് അടച്ച് ഇരിക്കുകയിരുന്നു; അത് ഓർക്കുമ്പോ..ഉള്ളിൽ വേദനയാണ്; അനാമിക
സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ താരദമ്പതികളാണ് അനാമിക വിഷ്ണു. ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസിയായിരുന്ന അനാമികയെ, സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരി ഉദയ ഗിരിജ സ്വന്തം മകൻ വിഷ്ണുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. സ്വന്തമായി ഒരു അമ്മയും ഭർത്താവും മകളും ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് അനാമികയിപ്പോൾ.
അടുത്തിടെയാണ് തൻ്റെ ദുരിതപൂർണ്ണമായ ബാല്യകാലത്തെക്കുറിച്ചും അമ്മയുടെ ദാരുണമായ മരണത്തെക്കുറിച്ചും അനാമിക മനസ്സ് തുറന്നത്. ചെറുപ്പത്തിൽ അച്ഛനും അമ്മയും വേർപിരിഞ്ഞതോടെയാണ് അനാമികയുടെ ജീവിതം വഴിത്തിരിഞ്ഞത്. അമ്മ പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും, ഒരു ദിവസം അമ്മ തൂങ്ങിമരിക്കുകയായിരുന്നു. ആ രംഗം മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ലെന്ന് അനാമിക വേദനയോടെ ഓർക്കുന്നു.
"അമ്മ അനങ്ങുന്നുണ്ടായിരുന്നു. കെട്ടഴിച്ച് ഇറക്കാൻ പറഞ്ഞിട്ടും അവിടെയുണ്ടായിരുന്നവർ അതിന് തയ്യാറായില്ല. പോലീസ് വന്നാലേ പറ്റൂവെന്ന് പറഞ്ഞ് അവർ കാത്തുനിന്നു," അനാമിക വെളിപ്പെടുത്തി. അമ്മയുടെ മരണശേഷം അമ്മമ്മയ്‌ക്കൊപ്പമായിരുന്നു താമസം. പിന്നീട് അമ്മമ്മയ്ക്ക് അസുഖമായതോടെ ഒറ്റയ്ക്ക് നോക്കാൻ കഴിയാതെ വന്നു. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷനെ വിളിച്ച് അനാഥാലയത്തിൽ എത്തുകയായിരുന്നു.
അങ്ങനെയാണ് ജീവമാതാ കാരുണ്യ ഭവനിലെത്തുന്നത്. ഇന്ന് തനിക്ക് ഒരു അമ്മയും (ഉദയ ഗിരിജ) ഭർത്താവും മകളും ഉണ്ട്. ജീവമാതയിൽ എത്തിയില്ലായിരുന്നെങ്കിൽ താൻ ഒരു മാനസികരോഗിയായി മാറിയേനെ എന്നും അനാമിക കൂട്ടിച്ചേർത്തു.