'നടിമാർ മുഖത്ത് സങ്കടഭാവം വരുത്തി വൺ, ടു, ത്രീ, ഫോർ എന്ന് പറയും'; കാലങ്ങളായി ആ സിനിമാ ഇൻഡസ്ട്രികളിൽ നടക്കുന്നത് അതാണ്; വെളിപ്പെടുത്തലുമായി മാളവിക മോഹൻ

Update: 2026-01-22 12:47 GMT

ചെന്നൈ: തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലകളിലെ ചില നടിമാർ സംഭാഷണങ്ങൾ പഠിക്കാറില്ലെന്നും പകരം രംഗങ്ങളിൽ സംഖ്യകളോ അക്ഷരങ്ങളോ ഉപയോഗിച്ച് ഡയലോഗുകൾക്ക് പകരമായി ലിപ് സിങ്ക് ചെയ്യാറാണ് പതിവെന്നും തുറന്നുപറഞ്ഞ് നടി മാളവിക മോഹനൻ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മാളവികയുടെ ഈ വെളിപ്പെടുത്തൽ.

നിരവധി നടിമാർ കരിയറിലുടനീളം ഈ രീതി പിന്തുടരുന്നുണ്ടെന്നും ഇത് കാലങ്ങളായി തുടരുന്ന പ്രവണതയാണെന്നും മാളവിക ചൂണ്ടിക്കാട്ടി. ഒരു ദുഃഖരംഗമാണെങ്കിൽ നടിമാർ മുഖത്ത് സങ്കടഭാവം വരുത്തി ഡയലോഗിന് പകരം "ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്" എന്നിങ്ങനെ എണ്ണുകയും, കാമുകനോട് ദേഷ്യപ്പെടുന്ന രംഗമാണെങ്കിൽ "എ, ബി, സി, ഡി" എന്ന് പറയുകയും ചെയ്യും. പിന്നീട് ഡബ്ബിംഗ് സമയത്ത് ഈ ശബ്ദങ്ങൾക്ക് അനുസരിച്ച് ചുണ്ടനക്കം കൃത്യമാക്കുകയാണ് ചെയ്യുന്നതെന്നും മാളവിക വിശദീകരിച്ചു.

മാളവികയുടെ ഈ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. മാളവിക ഉദ്ദേശിച്ച നടിമാർ ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംഷയിലാണ് സിനിമാപ്രേമികളും സാമൂഹിക മാധ്യമ ഉപയോക്താക്കളും.

Tags:    

Similar News