വാതിലിനടുത്തെത്തിയതും അയാൾ എന്നെ ചേർത്തുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു; എന്നിട്ട് കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് ചോദിച്ചു; വിവാഹശേഷം നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി
ബോളിവുഡിൽ ഏറെ ശ്രദ്ധേയായ നടിയാണ് സുർവീൻ ചൗള. 2014 ൽ പുറത്തിറങ്ങയ ഹെയ്റ്റ് സ്റ്റോറി 2 വിലൂടെയാണ് സുർവീൻ അരങ്ങേറ്റം കുറിക്കുന്നത്. ഹിന്ദിയ്ക്ക് പുറമേ പഞ്ചാബി, കന്നഡ, തെലുങ്ക്, തമിഴ് സിനിമാ മേഖലകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, വിവാഹശേഷം തനിക്ക് നേരിടേണ്ടി വന്ന ഒരു കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
നടിയുടെ വാക്കുകൾ..
'സംവിധായകന്റെ ഓഫീസ് കാബിനിൽ വെച്ച് ഒരു മീറ്റിങ് നടന്നു. അതിന് ശേഷം എന്നെ യാത്രയാക്കാൻ ഗേറ്റുവരെ അദ്ദേഹം വന്നു. കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്നും എന്റെ ഭർത്താവ് എന്ത് ചെയ്യുന്നുവെന്നും സംവിധായകൻ ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം കാബിനിൽ വച്ച് നേരത്തെ തന്നെ സംസാരിച്ചതായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ അയാൾ എന്നെ ചുംബിക്കാൻ ശ്രമിച്ചു.
എനിക്ക് അദ്ദേഹത്തെ തള്ളി മാറ്റേണ്ടി വന്നു. ഞാൻ ഞെട്ടിപ്പോയി. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. എന്നിട്ട് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോയി. വിവാഹശേഷമായിരുന്നു ഈ സംഭവം'. സുർവീൻ പറഞ്ഞു.