'വര്‍ഷങ്ങളോളം ഞാന്‍ കുടുംബത്തെ പരിപാലിച്ചു, ഇപ്പോഴത് ചെയ്യുന്നത് മകന്‍'; സൂര്യ നടനായതിനുശേഷം ജീവിതം മാറിയതിനെക്കുറിച്ച് പിതാവ് ശിവകുമാര്‍

'വര്‍ഷങ്ങളോളം ഞാന്‍ കുടുംബത്തെ പരിപാലിച്ചു, ഇപ്പോഴത് ചെയ്യുന്നത് മകന്‍

Update: 2025-07-01 12:03 GMT

കോയമ്പത്തൂര്‍: തെന്നിന്ത്യയിലെ പ്രശസ്ത താര കുടുംബമാണ് നടന്‍ സൂര്യയുടേത്. ഇവരുടെ കുടുംബത്തിലെ ചെറിയ കാര്യങ്ങള്‍ വരെ മാധ്യമശ്രദ്ധ നോടാറുണ്ട്. ഇപ്പോഴിതാ സൂര്യയെക്കുറിച്ച് പിതാവും മുതിര്‍ന്ന നടനുമായ ശിവകുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

'ഒരിക്കല്‍ ഞാന്‍ കുടുംബത്തെ നയിക്കുകയും സൂര്യയെ പരിചരിക്കുകയും ചെയ്തു. അവനെ പഠിപ്പിച്ചു. കുറച്ചുകാലം അവന്‍ മറ്റൊരു ജോലി ചെയ്തു, പിന്നീട് ഒരു നായകനായി മാറി. വര്‍ഷങ്ങളോളം ഞാന്‍ കുടുംബത്തെ പരിപാലിച്ചു, ഇപ്പോഴത് ചെയ്യുന്നത് സൂര്യയാണ്. ഇപ്പോള്‍ ഞങ്ങള്‍ അവന്റെ നേതൃത്വത്തില്‍ മുന്നോട്ട് പോകുന്നു' -ശിവകുമാര്‍ പറഞ്ഞു.

സൂര്യയുടെ പിതാവ് ശിവകുമാര്‍ തമിഴ് സിനിമയിലും ടെലിവിഷനിലും ഒരു നടനായിരുന്നു. 1965ല്‍ പുറത്തിറങ്ങിയ 'കാക്കും കരങ്ങള്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് 195 സിനിമകളില്‍ നായകനായി അഭിനയിച്ചു. 2008ലാണ് താരം അവസാനമായി അഭിനയിച്ചതെങ്കിലും, അദ്ദേഹം പലപ്പോഴും വിവിധ പൊതു പരിപാടികളുടെ ഭാഗമാകാറുണ്ട്.

അതേസമയം, കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷന്‍ ചിത്രമായ റെട്രോയാണ് സൂര്യയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രം. പൂജ ഹെഗ്ഡെ നായികയായ ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, നാസര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

Tags:    

Similar News